സ്വവര്‍ഗ ലൈംഗിക വിനിമയത്തില്‍ ഏര്‍പ്പെടുന്നവരെ കല്ലെറിഞ്ഞു കൊല്ലാനുള്ള നിയമം പാസാക്കി

201

ബന്തര്‍ സെരി ബെഗവാന്‍: മുസ്ലിം ഭൂരിപക്ഷ രാജ്യമായ ബ്രൂണെ സ്വവര്‍ഗ ലൈംഗിക വിനിമയത്തില്‍ ഏര്‍പ്പെടുന്നവരെ കല്ലെറിഞ്ഞു കൊല്ലാനുള്ള നിയമം പാസാക്കി . മോഷണക്കുറ്റം തെളിയിക്കപ്പെട്ടാല്‍ കൈവിരല്‍ മുറിക്കാനുള്ള നിയമവും സുല്‍ത്താന്‍ ഹസ്സനല്‍ ബെല്‍കിയ ഭരിക്കുന്ന ബ്രൂണെ സര്‍ക്കാര്‍ ഇന്ന് പാസ്സാക്കി.

‘എനിക്ക് ഈ രാജ്യത്ത് ഇസ്ലാമിക പാഠങ്ങള്‍ ശക്തിയാര്‍ജ്ജിക്കുന്നത് കാണണം’- ബൊല്‍കിയ പറഞ്ഞതായി എഎഫ്പി റിപ്പോര്‍ട്ടു ചെയ്യുന്നു.ഗര്‍ഭഛിദ്രം നടത്തിയാല്‍ ബ്രൂണെയിലെ പുതിയ നിയമങ്ങള്‍ അനുസരിച്ച്‌ പരസ്യമായ ചാട്ടവാറടി ശിക്ഷയായി ലഭിക്കും.

ബ്രൂണെയില്‍ നിലവില്‍ സ്വവര്‍ഗ ലൈംഗികതയ്ക്ക് ലഭിക്കുന്ന പരമാവധി ശിക്ഷ 10 വര്‍ഷം തടവാണ്.പുതിയ നിയമം മനുഷ്യത്വരഹിതവും ക്രൂരവുമാണെന്നായിരുന്നു ഐക്യരാഷ്ട്ര സഭയുടെ വിലയിരുത്തല്‍.ഈ നിയമം നടപ്പില്‍ വരുത്തുന്നതിനെക്കുറിച്ച്‌ ചര്‍ച്ചകള്‍ വന്ന സമയത്ത് തന്നെ ബ്രിട്ടന്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ ബ്രൂണയ്ക്കെതിരെ രംഗത്തെത്തിയിരുന്നു.

NO COMMENTS