നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

223

കൊട്ടാരക്കര: എക്സൈസിന്‍റെ പരിശോധനയില്‍ പത്തുകിലോ നിരോധിത ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. ‘ഓപ്പറേഷന്‍ ഭായി’ പരിശോധനയിലാണ് പുകയില ഉത്പന്നങ്ങള്‍ കണ്ടെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് അന്യ സംസ്ഥാന തൊഴിലാളികളെ പ്രതിചേര്‍ത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പശ്ചിമബംഗാള്‍ സ്വദേശികളായ റബുള്‍ ആലം(25), മോര്‍ട്ടര്‍ ഹസയിന്‍(35), ബാദിജ് സമന്‍(28) എന്നിവരാണ് പിടിയിലായത്. ഇഞ്ചക്കാട്, കലയപുരം, പുത്തൂര്‍ മുക്ക്, കുളക്കട എന്നിവടങ്ങളിലെ അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാന്പിലാണ് പുകയില ഉത്പന്നങ്ങളുടെ വിതരണം നടക്കുന്നത്. പുകയില ഉത്പന്നങ്ങള്‍ ബംഗാളില്‍ നിന്നും കൊണ്ടുവന്നതാണ് എന്ന് പിടിയിലായവര്‍ എക്സൈസിനോട് പറഞ്ഞു.

NO COMMENTS

LEAVE A REPLY