മുസ്ലിം യൂത്ത് ലീഗ് അട്ക്ക യൂണിറ്റ് മീലാദ് സന്ദേശം നടത്തി

131

കാസറകോട് : മുസ്ലിം യൂത്ത് ലീഗ് അട്ക്ക യൂണിറ്റ് മീലാദ് സന്ദേശത്തിന്റെ ഭാഗമായി മഞ്ചേശ്വരം സ്നേഹാലയ സൈക്കോ റീഹാബിലിറ്റേഷൻ സെന്റർ അന്തേവാസികൾക്കു ഉച്ച ഭക്ഷണം വിതരണം ചെയ്തു. മുഹമ്മദ് (എസ്. എ ) കാരുണ്യത്തിൻറെ പ്രവാചകൻ എന്ന മീലാദ് സന്ദേശം പരിപാടി യൂണിറ്റ് പ്രസിഡന്റ്‌ അബ്ദുൽ ഖാദർ ജമ്മുവിൻ്റെ അധ്യക്ഷതയിൽ ബഹു. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജനാബ് എ കെ എം അഷ്‌റഫ്‌ ഉത്ഘാടനം ചെയ്തു.പഞ്ചായത്ത്‌ യൂത്ത് ലീഗ് സെക്രട്ടറി ഹൈദർ അട്ക്ക സ്വാഗതവും യൂണിറ്റ് ട്രഷറർ അർഷാദ് ബണ്ടസാല നന്ദിയും രേഖപ്പെടുത്തി. സ്നേഹാലയ രക്ഷാധികാരി ജോസഫ് ക്രെസ്റ്റ, മുസ്ലിം യൂത്ത് ലീഗ് നേതാക്കന്മാരായ അസിം മണിമുണ്ട, മജീദ് പച്ചംബള എന്നിവർ സംസാരിച്ചു. മുസ്ലിം യൂത്ത് ലീഗ് യൂണിറ്റ് ജോയിൻ സെക്രെട്ടറിമാരായ സിനാൻ, മഷൂദ് പി , മറ്റു മുസ്ലിം ലീഗ്, എം എസ് എഫ് നേതാക്കളും സംബന്ധിച്ചു..

NO COMMENTS