സി.എ ബാലകൃഷ്ണന്‍ പി.എയ്‌ക്കെതിരെ വിജിലന്‍സ് കേസ്

180
ലിജോ വൃത്തത്തിലുള്ളയാള്‍ photo credit : mathrubhumi

തൃശൂര്‍: അനധികൃത സ്വത്ത് സമ്പാദന കേസില്‍ സി.എന്‍ ബാലകൃഷ്ണന്റെ പി.എ ലിജോ ജോസഫിനെതിരെ വിജിലന്‍സ് കേസെടുത്തു.
ലിജോ ജോസഫ് ഒരു കോടിയിലേറെ രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു.
ഇതേത്തുടര്‍ന്ന് തൃശൂര്‍ അരണാട്ടുകരയിലുള്ള ലിജോയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തുകയാണ്. എറണാകുളം വിജിലന്‍സ് സ്‌പെഷ്യല്‍ സ്‌ക്വാഡാണ് രാവിലെ ഏഴ് മണിക്ക് റെയ്ഡ് ആരംഭിച്ചത്.
തൃശൂര്‍ ജില്ലയിലെ മൂന്ന് സ്ഥലങ്ങളിലായി ലിജോ ഒരു കോടിയിലേറെ രൂപ വില വരുന്ന ഭൂമി വാങ്ങിയതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശപ്രകാരമാണ് കേസെടുത്തത്.

NO COMMENTS

LEAVE A REPLY