പുതിയ അധ്യക്ഷനെ നിശ്ചയിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി ഉടന്‍ – കോണ്‍ഗ്രസ് ഉന്നത നേതാക്കള്‍.

126

ന്യൂഡൽഹി : രാഹുല്‍ ഗാന്ധി അധ്യക്ഷസ്ഥാനം രാജി വച്ചതിനെ തുടർന്ന് പുതിയ അധ്യക്ഷനെ നിശ്ചയിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി ഉടന്‍ വിളിച്ചുചേര്‍ക്കുമെന്ന് ഉന്നത നേതാക്കള്‍ അറിയിച്ചു. ഉപാധ്യക്ഷന്‍ ഇല്ലെങ്കില്‍ പുതിയ പ്രസിഡന്റിനെ നിശ്ചയിക്കുന്നതുവരെ അധ്യക്ഷന്റെ ചുമതല ഏറ്റവും മുതിര്‍ന്ന ജനറല്‍ സെക്രട്ടറി വഹിക്കണമെന്നാണു പാര്‍ട്ടി ഭരണഘടനയിലെ വ്യവസ്ഥ.

ഇതു പാലിക്കപ്പെടുമോയെന്ന് അറിവായിട്ടില്ല. ഒരുസംഘം നേതാക്കള്‍ ചേര്‍ന്നു പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്നു രാഹുല്‍തന്നെ നിര്‍ദേശിച്ചിട്ടുള്ളതിനാല്‍ അടിയന്തരപ്രവര്‍ത്തകസമിതി പുതിയ അധ്യക്ഷന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനാണു സാധ്യത. അതുകൊണ്ടുതന്നെ, സംഘടനാതിരഞ്ഞെടുപ്പു നടത്തി പാര്‍ട്ടിയധ്യക്ഷനെ നിശ്ചയിക്കുന്ന രീതി ഉടനുണ്ടാവാനിടയില്ലെന്നും അറിയുന്നു.

NO COMMENTS