വിവാദ പ്രസംഗം : നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കും

198

ലക്നൗ: മതവിദ്വേഷം വളര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നുവെന്നാരോപിച്ച്‌ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും. റംസാന് വൈദ്യുതി ലഭ്യമെങ്കില്‍ ദീപാവലിക്കും നല്‍കണമെന്നും ഗ്രാമങ്ങളില്‍ ഖബര്‍സ്ഥാന്‍ നിര്‍മിച്ചുകൊടുക്കുന്ന സര്‍ക്കാര്‍, ശ്മശാനങ്ങള്‍ നിര്‍മിക്കാനും തയ്യാറാകണമെന്ന മോദിയുടെ പ്രസംഗത്തിനെതിരെയാണ് കോണ്‍ഗ്രസ് പരാതി നല്‍കുന്നത്.
ഉത്തര്‍പ്രദേശിലെ ഫത്തേപൂരില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു മോദിയുടെ വിവാദ പരാമര്‍ശം.

NO COMMENTS

LEAVE A REPLY