തുര്‍ക്കിയില്‍ ബസ്സിലുണ്ടായ സ്ഫോടനത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു

174

ഇസ്താംബുള്‍: തുര്‍ക്കിയില്‍ ബസ്സിലുണ്ടായ സ്ഫോടനത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു. 48 പേര്‍ക്ക് പരിക്കേറ്റു. കമാന്‍ഡോ ആസ്ഥാനത്തുനിന്ന് മടങ്ങിയ സൈനികര്‍ സഞ്ചരിച്ച ബസ്സാണ് സ്ഫോടനത്തില്‍ തകര്‍ന്നത്. സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ബസ്സിലേക്ക് ഇടിച്ചുകയറ്റി. സ്ഫോടനത്തില്‍ ബസ് പൂര്‍ണമായും തകര്‍ന്നു. തുര്‍ക്കി തലസ്ഥാനമായ ഇസ്താംബൂളിലെ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ ഉണ്ടായ സ്ഫോടനത്തില്‍ 44 പേര്‍ കൊല്ലപ്പെട്ടത് കഴിഞ്ഞയാഴ്ചയാണ്.

NO COMMENTS

LEAVE A REPLY