അരുണാചല്‍ പ്രദേശിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു സൈനികര്‍ കൊല്ലപ്പെട്ടു

182

ജയ്രാംപൂര്‍: അരുണാചല്‍ പ്രദേശിലെ ചാങ്ലാങ് ജയ്രാംപുരില്‍ ഞായറാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു സൈനികര്‍ കൊല്ലപ്പെട്ടു. അസം റൈഫിള്‍സിലെ സൈനികരാണ് മരിച്ചത്. നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്റ്ഖപ്ലാസങ് തീവ്രവാദികളുമായാണ് ഏറ്റുമുട്ടലുണ്ടായത്. ഇരുപക്ഷവും തമ്മില്‍ രൂക്ഷമായ വെടിവയ്പും ഗ്രനേഡ് ആക്രമണവും നടന്നതായാണ് റിപ്പോര്‍ട്ട്.

NO COMMENTS

LEAVE A REPLY