വായിച്ചു വളരുക എന്ന ലക്ഷ്യത്തിലേക്ക് വിദ്യാർത്ഥികൾ എത്തിച്ചേരണമെന്ന് തൊഴിൽ മന്ത്രി

312

തിരുവനന്തപുരം : സംസ്ഥാന തദ്ദേശസ്വയംഭരണവകുപ്പിന്റെയും കേരള ഇൻസ്റ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെൻറ് (കിലെ)യുടെയും ആഭിമുഖ്യത്തിൽ നടന്ന ഉപരിപഠനം മാർഗനിർദേശ പരിശീലനവും അനുമോദനവും സംസ്ഥാന തൊഴിൽ-എക്സ്സൈസ് നൈപുണ്യവും വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്ണൻ ഉത്ഘാടനം ചെയ്തു. വായിച്ചു വളരുക എന്ന കുഞ്ഞുണ്ണി മാഷിൻറെ വാക്കുകൾക്ക് പ്രാധാന്യമേറുന്ന കാലത്ത് വിദ്യാർത്ഥികൾ വിദ്യാ സമ്പന്നതയുടെ ലോകത്തെത്താൻ കഠിനാധ്വാനം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. കിലയുടെ എല്ലാ പ്രവർത്തനങ്ങൾക്കും എല്ലാ പിന്തുണയും പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. വി. ശിവൻകുട്ടി അധ്യക്ഷനായ ചടങ്ങിൽ കോർപ്പറേഷൻ മേയർ വി. കെ. പ്രശാന്ത് മുഖ്യാതിഥിയായിരുന്നു. അഭിരുചിക്കനുസരിച്ചുള്ള ഉപരിപഠനവും തൊഴിൽമേഖലയും കണ്ടെത്തുവാൻ തലമുറയെ പ്രാപ്തരാക്കേണ്ടത് ഉത്തരവാദിത്വമുള്ള കാര്യമാണെന്നും മേയർ അഭിപ്രായപ്പെട്ടു. ചടങ്ങിന്‌ കെ. മുരളീധരൻ എം എൽ എ, കിലെ എക്സിക്യൂട്ടീവ് അംഗം കെ. മല്ലിക തുടങ്ങിയവർ ആശംസകൾ നേർന്നു.

NO COMMENTS