മിന്നലാക്രമണം സംബന്ധിച്ച്‌ തെറ്റായ വാര്‍ത്ത പുറത്തുവിട്ട പാക് പത്രത്തിനെതിരെ ഇന്ത്യ

167

ന്യൂഡല്‍ഹി: മിന്നലാക്രമണം സംബന്ധിച്ച്‌ തെറ്റായ വാര്‍ത്ത പുറത്തുവിട്ട പാക് പത്രത്തിനെതിരെ ഇന്ത്യ. പാക് അധീന കശ്മീരില്‍ നടത്തിയ മിന്നല്‍ ആക്രമണം വ്യാജമായിരുന്നെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കര്‍ സമ്മതിച്ചതായി പാകിസ്താന്‍ പത്രം പുറത്തുവിട്ട വാര്‍ത്തയാണ് ഇന്ത്യ നിഷേധിച്ചിരിക്കുന്നത്. വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് വ്യക്തമാക്കി.പാകിസ്താന്‍ പത്രമായ ‘ന്യൂസ് ഇന്റര്‍നാഷണല്‍’ ആണ് ഇതു സംബന്ധിച്ച്‌ വാര്‍ത്ത പുറത്തുവിട്ടത്.
ഇന്ത്യ നടത്തിയതായി പറയുന്ന മിന്നലാക്രമണം വ്യാജമാണെന്ന് വികാസ് സ്വരൂപ് സമ്മതിച്ചതായാണ് വാര്‍ത്തയില്‍ പറയുന്നത്. ജര്‍മന്‍ അമ്ബാസിഡര്‍ മാര്‍ട്ടിന്‍ നെയുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് എസ്. ജയ്ശങ്കര്‍ ഇക്കാര്യം സമ്മതിച്ചതെന്നും പിന്നീട് ജര്‍മന്‍ വിദേശകാര്യ മന്ത്രാലയം സന്ദര്‍ശിച്ച പാക് മന്ത്രി രുക്സാന അഫ്സലിനോട് ജര്‍മന്‍ അധികൃതര്‍ ഇക്കാര്യം വെളിപ്പെടുത്തിയെന്നുമാണ് പത്രം റിപ്പോര്‍ട്ട് ചെയ്തത്.ഈ വാര്‍ത്ത പൂര്‍ണമായും കെട്ടിച്ചമച്ചതും അടിസ്ഥാനമില്ലാത്തതുമാണെന്ന് വികാസ് സ്വരൂപ് പ്രതികരിച്ചു. സപ്തംബര്‍ 29ന് നടന്ന മിന്നലാക്രമണത്തെക്കുറിച്ച്‌ ഔദ്യോഗിക വിശദീകരണം നടത്തുമ്ബോള്‍ ജര്‍മന്‍ അമ്ബാസിഡര്‍ മാര്‍ട്ടിന്‍ നെയ് അടക്കമുള്ളവര്‍ ഉണ്ടായിരുന്നെന്നും പിന്നീട് ഈ വിഷയത്തില്‍ വിദേശകാര്യ സെക്രട്ടറിയുടെ ഭാഗത്തുനിന്ന് പ്രസ്താവനകളൊന്നും ഉണ്ടായിട്ടില്ലെന്നും വികാസ് സ്വരൂപ് പറഞ്ഞു.

NO COMMENTS

LEAVE A REPLY