പൗ​ര​ത്വ ഭേ​ദ​ഗ​തി ഹ​ര്‍​ജി​ക​ള്‍ അ​ഞ്ചം​ഗ ബെ​ഞ്ചി​നു വി​ട്ടു​കൊ​ണ്ട് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

117

ന്യൂ​ഡ​ല്‍​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ ഹ​ര്‍​ജി​ക​ള്‍ അ​ഞ്ചം​ഗ ബെ​ഞ്ചി​നു വി​ട്ടു​കൊ​ണ്ട് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ.​ബോ​ബ്ദെ അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി​ക‍​ള്‍ അ​ഞ്ചം​ഗ ബെ​ഞ്ചി​നു വി​ട്ട​ത്. ഇ​തി​നു പു​റ​മേ, പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രെ സ്റ്റേ ​ന​ല്‍​കാ​നാ​കി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. ഹ​ര്‍​ജി​ക​ളി​ന്മേ​ല്‍ മ​റു​പ​ടി ന​ല്‍​കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് നാലാഴ്ച്ചത്തെ സ​മ​യ​വും കോ​ട​തി ന​ല്‍​കി. കേ​സ് ഇ​നി അ​ഞ്ചാ​ഴ്ച​യ്ക്ക് ശേ​ഷം പ​രി​ഗ​ണി​ക്കു​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു.

ര​ണ്ടാ​ഴ്ച​യ്ക്ക​കം ഹ​ര്‍​ജി​ക​ളി​ല്‍ മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി പ​റ​ഞ്ഞ​പ്പോ​ള്‍, എ​ണ്‍​പ​തി​ല​ധി​കം ഹ​ര്‍​ജി​ക​ളു​ണ്ടെ​ന്നും, അ​തി​നെ​ല്ലാം മ​റു​പ​ടി ന​ല്‍​കാ​ന്‍ കൂ​ടു​ത​ല്‍ സ​മ​യം വേ​ണ​മെ​ന്നും അ​റ്റോ​ര്‍​ണി ജ​ന​റ​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. അ​ത​നു​സ​രി​ച്ച്‌ കേ​ന്ദ്ര​ത്തി​ന് മ​റു​പ​ടി ന​ല്‍​കാ​ന്‍ സു​പ്രീം​കോ​ട​തി കൂ​ടു​ത​ല്‍ സ​മ​യം അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നു പു​റ​മേ, പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​സ​മി​ലെ പ്ര​ശ്ന​ങ്ങ​ള്‍ വേ​റെ​യാ​ണെ​ന്നും, രാ​ജ്യ​ത്തെ മ​റ്റി​ട​ങ്ങ​ളി​ലെ പ്ര​ശ്ന​ങ്ങ​ള്‍ വേ​റെ​യാ​ണെ​ന്നും ചീ​ഫ് ജ​സ്റ്റി​സ് നി​രീ​ക്ഷി​ച്ചു. അ​തി​നാ​ല്‍ അ​സ​മി​ലെ ഹ​ര്‍​ജി​ക ത്രി​പു​ര​യി​ല്‍ നി​ന്ന് വ​ന്ന ഹ​ര്‍​ജി​ക​ളും പ്ര​ത്യേ​കം പ​രി​ഗ​ണി​ക്കും. രാ​ജ്യ​ത്തെ മ​റ്റി​ട​ങ്ങ​ളി​ലെ ഹ​ര്‍​ജി​ക​ള്‍ വേ​റെ​യാ​യും പ​രി​ഗ​ണി​ക്കും.

NO COMMENTS