തിരുവനന്തപുരം കരമന ബാറ്റാ ഷോറൂമിന് തീപിടിച്ചു – ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു.

125

തിരുവനന്തപുരം : ഇന്ന് രാവിലെ ഒമ്പത് മണിയോടെ തിരുവനന്തപുരം കരമന ബാറ്റാ ഷോറൂമിന് തീപിടിച്ചു. ഷോറൂമിന്റെ രണ്ടാംനിലയിലെ ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് സംഭവത്തിന് കാരണമെന്നാണ് സൂചന. അരമണിക്കൂറിലേറെ നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കി യത്.പരിശോധനകള്‍ക്കുശേഷം മാത്രമേ കാരണം പറയാന്‍ സാധിക്കുകയുള്ളൂവെന്ന് ഫയര്‍ ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു. കരമന-കളിയിക്കാവിള ദേശീയപാതയിലെ ബാറ്റാ ഷോറൂമിന്റെ ഗോഡൗണിലാണ് തീപിടിത്തം ഉണ്ടായത്. തിരുവനനന്തപുരം, ചെങ്കല്‍ച്ചുറ എന്നീ യൂണിറ്റുകളില്‍ മൂന്ന് ഫയര്‍ എന്‍ജിനുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ആളപായമില്ല.

NO COMMENTS