പള്ളിച്ചൽ സുബ്രഹ്മണ്യക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷികം ജൂലൈ 4.ന്

73

തിരുവനന്തപുരം: പള്ളിച്ചൽ മുരുക്കാശ്ശേരി ശ്രീ സുബ്രഹ്മണ്യക്ഷേത്രത്തിലെ പ്രഥമ പ്രതിഷ്ഠാവാർഷികം 2022 ജൂലൈ 4.00 തിങ്കളാഴ്ച മുതൽ 8.00 വെള്ളിയാഴ്ച വരെ നടക്കും.

പ്രതിഷ്ഠാ വാർഷിക മഹോത്സവത്തിന്റെ ഭാഗമായി എല്ലാദിവസവും പ്രഭാഷണം, ഭജന, സത്സംഗം, ഭക്തിഗാനസുധ, പുരാണ ഗ്രന്ഥപാരായണം എന്നിവ ഉണ്ടായിരിക്കും. 6-ാം തീയതി ബുധനാഴ്ച രാവിലെ 8.15 നും 8.45 നും മദ്ധ്യേ ഉത്രം നക്ഷത്രത്തിൽ കർക്കിടക രാശിയിൽ നടക്കുന്ന മയിൽ വാഹന പ്രതിഷ്ഠക്ക് തന്ത്രി പ്രശാന്ത് പോറ്റി മുഖ്യകാർമ്മികത്വം വഹിക്കും.

വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് ഭഗവത്ഗീതാ മാഹാത്മ്യം ശാസ്തമംഗലം RKD, NSS ഹയർ സെക്കന്ററി സ്കൂളിലെ ജയടീച്ചർ അവതരിപ്പിക്കും.
8-ാം തീയതി വെള്ളിയാഴ്ച രാവിലെ 8.00 ന് മംഗലത്തുകോണം ആതിര റാണി അവതരിപ്പിക്കുന്ന ഭക്തിഗാനസുധയും തുടർന്ന് 9 മണിമുതൽ കലശപൂജയും അഭിഷേകവും നടക്കുമെന്ന് ട്രസ്റ്റ് കമ്മിറ്റി മെമ്പർ ശ്രീ. പള്ളിച്ചൽ സുരേഷ് അറിയിച്ചു.

തിങ്കളാഴ്ച രാവിലെ 5.00 മണിക്ക് പള്ളി ഉണർത്തൽ 5.30 ന് : നിർമാല്യദർശനം 5.45 ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം 7.00 ന് : ഉഷഃപൂജ തുടർന്ന് അനുജ്ഞാകലശം, ജലാധിവാസം 9.00 ന് : മദ്ധ്യാഹ്ന പൂജ

ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ഷഷ്ഠി പ്രഭാത അഭിഷേകവും, പൂജയും.12.00 ന് ദീപാരാധന, വൈകുന്നേരം 6.00 മണിക്ക് മയിൽ വാഹന പ്രതിഷ്ഠയ്ക്കു മുന്നോടിയായിട്ടുള്ള ചടങ്ങുകളും, പ്രതിഷ്ഠാ കലശപൂജയും. 7.00 മണിക്ക്

അത്താഴപൂജ.

ബുധനാഴ്ച രാവിലെ 5.30 ന് അഷ്ടദ്രവ്യമഹാഗണപതിഹോമം 8.15 ന് മയിൽവാഹനപ്രതിഷ്ഠയും അഭിഷേകവും . 10 ന് മദ്ധ്യാഹ്നപൂജ 10.30 ന് സ്കന്ദപുരാണ പാരായണം, വൈകു: 5.00 ന് പ്രഭാഷണം (കുമാരസംഭവ മാഹാത്മ്യം) 6.15 ന് ഗണപതി ഭഗവാന് അപ്പംമൂടൽ അലങ്കാര ദീപാരാധന 6.30 ന് അത്താഴപൂജ

വ്യാഴാഴ്ച രാവിലെ 5.30 ന് നിർമ്മാല്യദർശനം, 5.45 ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം 7.00 ന് ഉഷഃപൂജ 8.00 ന് ദേവിക്ക് വിശേഷാൽ അഷ്ടാഭിഷേകം 10.00 ന് ഭഗവാന് വിശേഷാൽ കളഭാഭിഷേകം തുടർന്ന് മദ്ധ്യാഹ്നപൂജ 11.00 ന് ദീപാരാധന 11.30 ന് പുരാണഗ്രന്ഥപാരായണം വൈകു: 5 ന് ഭഗവത്ഗീതാമാഹാത്മ്യം 6.30 ന് സന്ധ്യാദീപാരാധന 7.00 ന് ഭഗവതിസേവ 8.00 ന് അത്താഴപൂജ.

വെള്ളിയാഴ്ച രാവിലെ 5.00 മണിക്ക് : പള്ളിയുണർത്തൽ 5.30 ന് നിർമ്മാല്യദർശനം 5.45 ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം 7.00 ന് ഉഷഃപൂജ 8.00 ന് ഭക്തിഗാനസുധ 9.00 ന് ശതകലശപൂജ 10.ന് അഷ്ടാഭിഷേകം, തുടർന്ന് ശതകലശാഭിഷേകം 12.30 ന് മദ്ധ്യാഹ്നപൂജ 1.00 ന് ദീപാരാധന

സുധർമ്മ അമ്പലത്തറ, വേലപ്പൻ വെങ്ങാനൂർ എന്നിവരാണ് രക്ഷാധികാരികൾ. ചെയർമാൻ, രാജേന്ദ്രൻ മുരുക്കാശ്ശേരി. വൈസ് ചെയർമാൻ, ചന്ദ്രൻ ഇടയാർ. സെക്രട്ടറി, വിശ്വനാഥൻ നായർ ഭഗവതിനട. ജോ.സെക്രട്ടറി, ചിത്രാംബിക. ട്രഷറർ, അനന്തൻപിള്ള. പി. സുമതി, പി. ജലജ എന്നിവരാണ് എക്സിക്യൂട്ടീവ് മെമ്പർമാർ. രാജീന്ദ്രൻ സിസിലിപുരം, പള്ളിച്ചൽ സുരേഷ്, വിമല, സുമതി അമ്പലത്തറ, കല്യാണി കുട്ടിഅമ്മ, വിജയകുമാരി കല്ലിയൂർ, ജയശ്രീ, രാജേശ്വരി ചാവടിനട, രാധാകൃഷ്ണൻ നായർ, ഉമ, സുമംഗല, ജയകുമാരി, സുധീരൻ, പി. ഗോപിനാഥൻ, സീത, സിന്ധു ചാവടിനട എന്നിവരാണ് ട്രസ്റ്റ് മെമ്പേഴ്സ്. കൃഷ്ണകുമാർ, കിഷോർ, രാജേഷ്, വിനിൽരാജ്, അജയ്മഹേഷ്, സുബ്രഹ്മമണി എന്നിവരടങ്ങുന്നതാണ് ഉത്സവകമ്മിറ്റി. 9446684922

NO COMMENTS