ജിഷയുടെ കൊലപാതക കേസിൽ അറസ്റ്റിലായ അമീറുൽ ഇസ്‌ലാമിന്റെ മൊഴിയിൽ വ്യക്തതയില്ലെന്ന നിലപാടിൽ പൊലീസ്. കുളിക്കടവിലെ തർക്കം കൊലയിലേക്കു നയിച്ചുവെന്ന വാദം വിശ്വസനീയമല്ല. കൊലപാതകത്തിന് ഒന്നിലേറെ ആയുധങ്ങൾ ഉപയോഗിച്ചതായും മൊഴിയുണ്ട്. കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് വീട്ടിലെത്തിയത്. സംഭവസമയത്ത് മദ്യപിച്ചിരുന്നില്ലെന്നും അമീറുല്‍ മൊഴി നൽകിയതായി പൊലീസ് വൃത്തങ്ങൾ പറയുന്നു.