ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം

147

മുംബൈ : ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിനുശേഷമാണ് മുന്നേറ്റമുണ്ടായത്. സെന്‍സെക്‌സ് 178 പോയിന്റ് ഉയര്‍ന്ന് 35490ലും നിഫ്റ്റി 38 പോയിന്റ് നേട്ടത്തില്‍ 10639ലുമാണ് വ്യാപാരം നടക്കുന്നത്.

സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഓട്ടോ, കൊട്ടക് മഹീന്ദ്ര, ഐഒസി, മാരുതി സുസുകി, ഐസിഐസിഐ ബാങ്ക്, ഐടിസി, ഇന്‍ഫോസിസ്, റിലയന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, സണ്‍ ഫാര്‍മ, ടാറ്റമോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

എച്ച്‌സിഎല്‍ ടെക്, വിപ്രോ, കോള്‍ ഇന്ത്യ, ഒഎന്‍ജിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ സ്റ്റീല്‍, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി, ടൈറ്റന്‍ കമ്പനി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

NO COMMENTS