ഓഹരി സൂചികകൾ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

172

മുംബൈ : ഓഹരി സൂചികകൾ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 12 പോയിന്‍റ് നഷ്ടത്തില്‍ 35,543.94ലും നിഫ്റ്റി 4.75 പോയിന്റ് നഷ്ടത്തില്‍ 10,801.85ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ടാറ്റ സ്റ്റീല്‍, ടിസിഎസ്, ഏഷ്യന്‍ പെയിന്റ്‌സ്, ഒഎന്‍ജിസി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഹിന്‍ഡാല്‍കോ, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, മാരുതി സുസുകി, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ടാറ്റ മോട്ടോഴ്‌സ്, എസ്ബിഐ, സണ്‍ ഫാര്‍മ, ഐടിസി, റിലയന്‍സ്, ഐസിഐസിഐ ബാങ്ക്, വിപ്രോ, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ആക്‌സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

NO COMMENTS