കേരളസര്‍വ്വകലാശാല അസിസ്റ്റന്റ് ഗ്രേഡ് നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകള്‍ കോടതിയില്‍ നിന്ന് കാണാതായി

183

കേരളസര്‍വ്വകലാശാല അസിസ്റ്റന്റ് ഗ്രേഡ് നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട് കോടതിയില്‍ നല്‍കിയ രേഖകള്‍ കാണാനില്ല. രേഖകള്‍ മുക്കിയതാണെന്ന് പരാതിക്കാര്‍ ആരോപിച്ച്‌ ചീഫ് ജസ്റ്റിസിന് പരാതി നല്‍കി. 2008ല്‍ നടന്ന തട്ടിപ്പിന്റെ തെളിവെടുപ്പിനിടെ ആണ് രേഖകള്‍ അപ്രത്യക്ഷമാകുന്നത്. 2008ലാണ് കേരള സര്‍വകലാശാല അസിസ്റ്റന്റ് തസ്തികയിലേക്ക് നടന്ന നിയമനത്തില്‍ തട്ടിപ്പ് നടന്നത്.
സര്‍വകലാശാല സ്വന്തം നിലയ്ക്ക് നടത്തിയ പരീക്ഷയും ഇന്റര്‍വ്യൂവും വഴി 198 പേര്‍ക്കാണ് അന്ന് നിയമനം കിട്ടിയത്. എന്നാല്‍ ഇതിന് പിന്നില്‍ വ്യാപക അഴിമതി നടന്നുവെന്നാണ് ആരോപണമുയര്‍ന്നത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പരീക്ഷയുടെ ഉത്തരക്കടലാസ് അടക്കമുള്ള പല രേഖകളും സര്‍വകലാശാലയില്‍ ഇല്ലെന്നായിരുന്നു വ്യക്തമായത്. തുടര്‍ന്ന് നിയമനം റദ്ദാക്കണമെന്ന് ലോകായുക്ത ഉത്തരവിട്ടു. ഇതിന് പിന്നാലെ നിയമനം ലഭിച്ചവര്‍ ഹൈക്കോടതിയെ സമീപിച്ചു. ലോകായുക്ത ഉത്തരവ് തുടര്‍ന്ന് ഹൈക്കോടതി സ്റ്റേ ചെയ്തു. ഇതുമായി ബന്ധപ്പെട്ട തെളിവെടുപ്പിനിടെയാണ് ഇപ്പോള്‍ രേഖകള്‍ അപ്രത്യക്ഷമായിരിക്കുന്നത്