ശ്രീദേവിയ്ക്ക് അന്തിമോപചാരമര്‍പ്പിച്ച്‌ ആയിരങ്ങള്‍

305

മുംബൈ : അന്തരിച്ച ബോളിവുഡിന്‍റെ പ്രിയതാരം ശ്രീദേവിയുടെ ഭൗതികശരീരം പൊതുദര്‍ശനത്തിനായി ലോഖണ്ഡ്വാല ഗ്രീന്‍ ഏക്കേഴ്സ് സമുച്ചയത്തിലെ സെലിബ്രേഷന്‍ സ്പോര്‍ട്സ് ക്ലബില്‍ എത്തിച്ചു. രാവിലെ 9.30 മുതല്‍ 12.30 വരെയാണ് പൊതുദര്‍ശനം. ക്ലബിനുള്ളിലെ ഹാളിനകത്താണ്​ പൊതുദര്‍ശനത്തിന്​ വെച്ചിരിക്കുന്നത്. ക്ലബിനു പുറത്ത്​ വന്‍സുരക്ഷയാണ്​ ഒരുക്കിയിരിക്കുന്നത്​. താരത്തിന്​ അന്ത്യോപചാരമര്‍പ്പിക്കാന്‍ ആയിരങ്ങളാണ് ഇവിടേക്കെത്തുന്നത്. സെലിബ്രേഷന്‍ സ്പോര്‍ട്സ് ക്ലബിന്‍റെ മുന്നില്‍ വലിയൊരു നിര ഇതിനകം തന്നെ നിരന്നുകഴിഞ്ഞു. ബോളിവുഡിനൊപ്പം വിദേശികളും ശ്രീദേവിയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തുന്നുണ്ട്. രണ്ടു മണിയോടെ മൃതദേഹം വിലാപയാത്രയായി പവന്‍ ഹാന്‍സിലെ വിലെ പാര്‍ലെ ശ്മശാനത്തിലേക്ക് കൊണ്ടുപോകും. മൂന്നരയോടെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കും.

ശ്രീദേവിയുടേത് അബദ്ധത്തിലുള്ള മുങ്ങിമരണമാണെന്ന ഫൊറന്‍സിക് റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ ശരിവച്ചു.ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണം അവസാനിപ്പിച്ചതായും ദുബായ് പൊലീസ് അറിയിച്ചു.

NO COMMENTS