നിയമസഭാ കൈയാങ്കളി കേസ് പിന്‍വലിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍

342

തിരുവനന്തപുരം : ബാര്‍ കോഴ വിഷയത്തില്‍ കെ എം മാണിയുടെ ബജറ്റ് അവതരണത്തിനിടെ നിയമസഭയില്‍ നടന്ന കൈയാങ്കളി കേസ് പിന്‍വലിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍. തിരുവനന്തപുരം സിജെഎം കോടതിയിലാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ നിലപാട് അറിയിച്ചത്. പ്രതികളോട് ഏപ്രില്‍ 21 ഹാജരാകന്‍ കോടതി നിര്‍ദേശം നല്‍കി. കേസ് പിന്‍ലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ തടസ്സ ഹർജി കോടതി സ്വീകരിച്ചില്ല. മുന്‍ എം എല്‍ എ. വി ശിവന്‍കുട്ടി സര്‍ക്കാറിന് നല്‍കിയ കത്തിന്മേലുള്ള നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ കേസ് പിന്‍ലിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്.

NO COMMENTS