ഖരമാലിന്യ സംസ്‌കരണം ; ആശയങ്ങള്‍ സമര്‍പ്പിക്കാം

36

ഖരമാലിന്യ സംസ്‌കരണ രംഗത്ത് നിലവില്‍ പരിഹാരം കാണാന്‍ കഴിയാത്ത പ്രശ്‌നങ്ങള്‍ക്ക് നൂതനാശയങ്ങള്‍ വഴി സമയ്ഗ്രവും സംയോജിതവുമായ പരിഹാരം കണ്ടെത്താന്‍ ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ്, കെ-ഡിസ്‌ക്, കില, ശുചിത്വ മിഷന്‍, ഹരിതകേരളം മിഷന്‍, ക്‌ളീന്‍ കേരള കമ്പനി, കുടുംബശ്രീ എന്നിവ സംയുക്തമായാണ് ഹാക്കത്തോണ്‍ നടത്തു ന്നത്.

മാലിന്യസംസ്‌കരണ മേഖലയില്‍, നൂതനാശയരൂപീകരണ പ്രക്രിയയിലൂടെ പരിഹാരം തേടേണ്ട വിഷയങ്ങളെ മുന്‍നിര്‍ത്തി, സംസ്ഥാ നത്തിനകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെയും സ്റ്റാര്‍ട്ട്അപ്പുകളെയും ആശയദാതാക്കളെയും ഉള്‍പ്പെടുത്തി, സാങ്കേതിക മികവും സാമൂഹ്യ സ്വീകാര്യതയും ഉള്ള പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തുകയാണ് ലക്ഷ്യം.

മാലിന്യ സംസ്‌കരണത്തിനുള്ള സാങ്കേതിക വിദ്യകള്‍, മാലിന്യം കൈകാര്യം ചെയ്യല്‍, മാലിന്യം വേര്‍തിരിക്കല്‍, മാലിന്യ കൈമാറ്റം എന്നിവയ്ക്കുള്ള സാങ്കേതിക വിദ്യകള്‍, മാലിന്യസംസ്‌കരണം, മാലിന്യ പുനരുപയോഗം, മാലിന്യം കുറയ്ക്കല്‍, വീണ്ടെടുക്കല്‍ എന്നിവയ്ക്കുള്ള ബിസിനസ് മാതൃകകള്‍, വിഭവ പുനരുപയോഗവും പരിപാലനവും എന്നീ വിഷയങ്ങളില്‍ ഉള്‍പ്പെടുന്ന മുപ്പതിലധികം പ്രശ്‌നങ്ങള്‍ക്കാണ് ഹാക്കത്തോണ്‍ വഴി പരിഹാരം തേടാന്‍ ശ്രമിക്കുന്നത്.

നവംബര്‍ മൂന്നിന് ആരംഭിച്ച ഹാക്കത്തോണ്‍ പ്രക്രിയ അടുത്ത വര്‍ഷം ഫെബ്രുവരിയോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നടപ്പിലാക്കാന്‍ സാധിക്കുന്ന പരിഹാരങ്ങളാക്കി മാറ്റാനും ഉദ്ദേശിക്കുന്നു. നൂതനാശയ പരിഹാരങ്ങള്‍ സമര്‍പ്പിക്കുന്നതിനായി കെ-ഡിസ്‌കിന്റെ ആഭിമുഖ്യത്തില്‍ രൂപപ്പെടുത്തിയിട്ടുള്ള ഓണ്‍ലൈന്‍ സംവിധാനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് യൂണിവേഴ്‌സിറ്റി കോളേജില്‍ കേരളീയം പരിപാടിയുടെ ഭാഗമായി നിര്‍വഹിച്ചിരുന്നു.

ഡിസംബര്‍ 3 വരെ സ്റ്റാര്‍ട്ട്അപ്പുകള്‍ക്കും, സ്ഥാപനങ്ങള്‍ക്കും ആശയദാതാക്കള്‍ക്കും നൂതനാശയ പരിഹാരങ്ങള്‍ https://kdisc.innovatealpha.org എന്ന പോര്‍ട്ടല്‍ വഴി സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: +91 9745971191.

NO COMMENTS

LEAVE A REPLY