ഇന്ത്യ, ബ്രിട്ടന്‍റെ അടുത്ത സുഹൃത്ത് : തെരേസ മേയ്

207

ലണ്ടന്‍: ഇന്ത്യ, ബ്രിട്ടന്‍റെ അടുത്ത സുഹൃത്തെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്. തന്‍റെ ഇന്ത്യ സന്ദര്‍ശനം ഉഭയകക്ഷി നയതന്ത്ര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുമെന്നും മേയ് പറഞ്ഞു. പ്രധാനമന്ത്രിയായ ശേഷം നടത്തുന്ന പ്രഥമ ഇന്ത്യ സന്ദര്‍ശനത്തിന് മുന്നോടിയായി സണ്‍ഡേ ടെലിഗ്രാഫ് ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. പ്രധാനമന്ത്രിയായ ശേഷം യൂറോപ്പിന് പുറത്ത് തെരേസ മേയ് നടത്തുന്ന ആദ്യ വിദേശ സന്ദര്‍ശനമാണ് ഇന്ത്യയിലേക്ക്. ഡല്‍ഹിയിലും ബംഗളുരുവിലുമാണ് തെരേസ മേയുടെ ഔദ്യോഗിക സന്ദര്‍ശനങ്ങള്‍. വ്യവസായികളുടെ സംഘത്തിനൊപ്പമാണ് തെരേസ മേയ് ഇന്ത്യയിലേക്ക് എത്തുന്നത്. ഇന്ത്യയിലെത്തുന്ന തെരേസ മേയ് തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തും. അതേസമയം സ്വതന്ത്ര വ്യാപാര കരാറില്‍ ചര്‍ച്ചയുണ്ടാകില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി വ്യക്തമാക്കി. ബ്രെക്സിറ്റ് പ്രോസസ് പൂര്‍ത്തിയാകാതെ സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ച ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെന്നും അവര്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY