സോളാര്‍ തട്ടിപ്പ് : ഉമ്മന്‍ ചാണ്ടിക്കെതിരെ കേസ്​

281

തിരുവനന്തപുരം : സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ അഴിമതി നി​രോധന വകുപ്പ്​ പ്രകാരം ​കേസെടുത്ത്​ അന്വേഷിക്കുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍.
ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാനാണ് അന്നത്തെ സര്‍ക്കാര്‍ ശ്രമിച്ചത്. സോളാറില്‍ ടേംസ് ഓഫ് റഫറന്‍സ് ഏകപക്ഷീയമായി യു ഡി എഫ് സര്‍ക്കാര്‍ തീരുമാനിച്ചു. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കഴിഞ്ഞ സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍
വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, തമ്ബാനൂര്‍ രവി, ബെന്നി ബെഹന്നാന്‍ എന്നിവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.

സോളാര്‍ വിവാദത്തിലെ നായിക സരിത എസ് നായരെ ലൈംഗികമായി ഉന്നതര്‍ പീഡിപ്പിച്ചെന്ന് സോളാര്‍ കമ്മീഷര്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. സംരംഭകയായ സ്ത്രീയെ ഉന്നതര്‍ ലൈംഗികമായി ഉപയോഗപ്പെടുത്തുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തിട്ടുണ്ട്. ഇത് പ്രകാരം ബലാത്സംഗ കുറ്റങ്ങള്‍ അടക്കം ചുമത്താമെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍യില്‍ പറയുന്നു. ഈ നിര്‍ദേശ പ്രകാരം നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കകുക എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ലൈംഗിക സംതൃപ്തി നേടലും കൈക്കൂലിയായി കണക്കാക്കുന്നതായി സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് പ്രകാരം വിജിലന്‍സ് അന്വേഷണത്തിനാണ് ശുപാര്‍ശ.

NO COMMENTS