എസ് എം വി സ്കൂള്‍ മിക്സഡ് ആക്കി

124

തിരുവനന്തപുരം എസ് എം വി ഗവണ്‍മെന്‍റ് മോഡല്‍ സ്കൂള്‍ മിക്സഡ് സ്കൂള്‍ ആക്കി. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് തീരുമാനം അറിയിച്ചത്.

ഇതോടെ പെണ്‍കുട്ടികള്‍ക്കും സ്കൂളില്‍ പ്രവേശനം ലഭിക്കും. അഞ്ചാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള ക്ലാസുകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കുന്ന ഉത്തരവില്‍ ഒപ്പുവച്ചതായാണ് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചത്. ഈ അധ്യയന വര്‍ഷം മുതല്‍ തന്നെ പെണ്‍കുട്ടികളെ പ്രവേശിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY