സിൽവർലൈനിന് കേന്ദ്രത്തിന്റെ തത്വത്തിലുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട്: ധനമന്ത്രി

13

സിൽവർലൈനിന് കേന്ദ്രത്തിന്റെ തത്വത്തിലുള്ള അംഗീകാരം ലഭിച്ചിട്ടുണ്ടെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര ധനമന്ത്രിയും റെയിൽവേയും അയച്ച കത്തുകൾ ചൂണ്ടിക്കാട്ടിയാണ് ധനമന്ത്രി കാര്യങ്ങൾ വിശദീകരിച്ചത്. 2019 ഡിസംബറിൽ തന്നെ റെയിൽവേയുടെ കത്ത് ലഭിച്ചതായി മന്ത്രി പറഞ്ഞു. തുടർന്ന് ധനമന്ത്രി നിർമല സീതാരാമന്റെ കത്തും ലഭിച്ചു. 2020 ഒക്‌ടോബറിൽ ലഭിച്ച കത്തിൽ ഇതുസംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

ഇത്തരത്തിലുള്ള കത്തുകളുടെയും നിവേദനങ്ങളുടെയും ചർച്ചകളുടെയും അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ മുന്നോട്ടു പോകുന്നത്. നിയമപരമായ കാര്യങ്ങളിൽ ഊന്നിയാണ് സർക്കാർ നടപടികൾ സ്വീകരിക്കുന്നത്. പാർലമെന്റിൽ ഇതുസംബന്ധിച്ച നൽകിയ മറുപടി സാധാരണഗതിയിൽ നൽകുന്ന മറുപടി മാത്രമാണെന്ന് മന്ത്രി പറഞ്ഞു.

കേരളത്തിന്റെ ഭാവി വികസനത്തിന്റെ ഭാഗമാണ് സിൽവർലൈൻ.ഭാവിതലമുറയെക്കൂടി കരുതിയാണ് ഈ പദ്ധതി വേണമെന്ന് പറയുന്നത്. കേന്ദ്രം നിർദ്ദേശിക്കുന്നതനുസരിച്ചുള്ള മാറ്റം ഡി. പി. ആറിൽ വരുത്തും. സിൽവർ ലൈനിന് പണം മുടക്കാൻ തയ്യാറായ ജിക്ക പോലെയുള്ള ഏജൻസി ലാഭകരമല്ലാത്ത ഒരു പദ്ധതിയുമായി സഹകരിക്കുമോയെന്നും മന്ത്രി ചോദിച്ചു.

NO COMMENTS