ഷുഹൈബ് വധം : 2 പേര്‍ കൂടി കസ്റ്റഡിയില്‍

253

കണ്ണൂര്‍ : ഷുഹൈബ് വധക്കേസില്‍ കൂടുതല്‍ പേര്‍ കസ്റ്റഡിയില്‍. ഇന്ന് രാവിലെ രണ്ടുപേര്‍ കൂടി കസ്റ്റഡിയിലായി. കസ്റ്റഡിയിലായവരുടെ വിവരങ്ങള്‍ പൊലീസ് അതീവ രഹസ്യമായാണ് കൈകാര്യം ചെയ്യുന്നത്. ഇന്നലെ ആറ് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. അതേസമയം പ്രതികളെ ഇന്ന് അറസ്റ്റ് ചെയ്യാനാകുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ. ഇന്നലെ കസ്റ്റഡിയിലെടുത്ത ആറ് പേരെ ചോദ്യം ചെയ്തതില്‍ നിന്നും പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. തില്ലങ്കേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകനെ വധിച്ച കേസിലെ പ്രതിയും കസ്റ്റഡിയിലുണ്ട്. കൂടുതല്‍ പേരെ ഇന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. അറസ്റ്റിനൊപ്പം കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും വാഹനങ്ങളും കണ്ടെടുക്കുന്നതിനുള്ള റെയ്ഡുകളും ഇന്നും തുടരും. കണ്ണൂര്‍ എസ്.പി നേരിട്ടാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.

NO COMMENTS