എടിഎം കൗണ്ടറിന്റെ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു

182

പാലക്കാട് • പണം ലഭിക്കാത്തതിനെ തുടര്‍ന്ന് എടിഎം കൗണ്ടറിന്റെ ചില്ലുകള്‍ ഒരു സംഘം എറിഞ്ഞു തകര്‍ത്തു. പാലക്കാട് നഗരത്തിനു സമീപം കാഴ്ചപ്പറമ്ബില്‍ എസ്ബിടിയുടെ കൗണ്ടറാണു തകര്‍ക്കപ്പെട്ടത്. രാവിലെ മുതല്‍ എടിഎമ്മിനു മുന്നില്‍ പണം പിന്‍വലിക്കാനുള്ളവരുടെ നിരയുണ്ടായിരുന്നു. ഉച്ചയ്ക്ക് രണ്ടോടെ തിരക്ക് ഒഴിഞ്ഞ സമയത്തായിരുന്നു ആക്രമണം. ടൗണ്‍ സൗത്ത് പൊലീസ് കേസെടുത്തു. കണ്ണൂര്‍ മയ്യില്‍ സിന്‍ഡിക്കേറ്റ് ബാങ്കിന്റെ അടഞ്ഞു കിടക്കുന്ന എടിഎം കൗണ്ടറിനു മുന്നില്‍ ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ റീത്ത് വച്ചു.