ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

258

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സില്‍ 72 പോയന്റ് നഷ്ടത്തില്‍ 31066ലും നിഫ്റ്റി 35 പോയന്റ് താഴ്ന്ന് 9539ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്‌ഇയിലെ 613 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1197 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഐടിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സിപ്ല, ഭാരതി എയര്‍ടെല്‍, എച്ച്‌ഡിഎഫ്സി, ടിസിഎസ്, ടാറ്റ സ്റ്റീല്‍ ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയവ നേട്ടത്തിലും എസ്ബിഐ, ഹിന്‍ഡാല്‍കോ, വേദാന്ത, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ് തുടങ്ങിയവ നഷ്ടത്തിലുമാണ്.

NO COMMENTS