സ്‌കൂള്‍ കലോത്സവ ഒരുക്കങ്ങള്‍ വിലയിരുത്തി – മന്ത്രി ഇ ചന്ദ്രശേഖരന്‍

89

കാസറകോട് : കേരള സ്‌കൂള്‍ കലോത്സവ സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അറുപതാമത് കേരള സ്‌കൂള്‍ കലോത്സവം നടക്കുന്ന വിവിധ വേദികളില്‍ സന്ദര്‍ശിച്ചു ഒരുക്കങ്ങള്‍ അവലോകനം നടത്തി. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഏ.ജി.സി ബഷീര്‍, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കെ വി പുഷ്പ, സബ്കലക്ടര്‍ അരുണ്‍ കെ വിജയന്‍, സംഘാടക സമിതിയുടെ വിവിധ സബ് കമ്മിറ്റികളുടെ ചെയര്‍മാന്‍മാര്‍ കണ്‍വീനര്‍മാര്‍ തുടങ്ങിയവരും മന്ത്രിയെ അനുഗമിച്ചു

പ്രധാനവേദിയായ ഐങ്ങോത്ത് ഒരുക്കങ്ങള്‍ വിലയിരുത്തിയശേഷം തൊട്ടടുത്തുള്ള വേദികള്‍ ഓരോന്നായി മന്ത്രി സന്ദര്‍ശിച്ചു പുരോഗതി വിലയിരുത്തി കുടിവെള്ളം ഉറപ്പുവരുത്തുന്നതിന് ടാങ്കറുകള്‍ അടിയന്തരമായി ലഭ്യമാക്കാന്‍ മന്ത്രി വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഐങ്ങോത്ത് പ്രധാന വേദി, സ്റ്റെല്ലാ മേരീസ് സ്‌കൂള്‍, ബേക്കല്‍ ക്ലബ്ബ്, എസ്.എന്‍.ടി.ടിഐ, പടന്നക്കാട് കാര്‍ഷിക കോളേജ്, രാജാസ് ഹൈസ്‌കൂള്‍, മരക്കാപ്പ് കടപ്പുറം ഹൈസ്‌കൂള്‍, അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സ്വാമി \ിത്യാനന്ദ പോളിടെക്‌നിക് എന്നിവിടങ്ങളിലെ വേദികളും മന്ത്രിപരിശോധിച്ചു.

വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് ആവശ്യമായ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന് മന്ത്രി വിദ്യാഭ്യാസവകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി

NO COMMENTS