ശബരിമല കര്‍മ്മസമിതി ദേശവ്യാപകമായി ഇന്ന് പ്രതിഷേധ ദിനം ആചരിക്കുന്നു

180

തിരുവനന്തപുരം: അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്ത ഭക്തജനങ്ങള്‍ക്ക് നേരെ ഉണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച്‌ ശബരിമല കര്‍മ്മസമിതി ദേശവ്യാപകമായി ഇന്ന് പ്രതിഷേധ ദിനം ആചരിക്കുന്നു. കേരളത്തില്‍ കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും നടത്തും. അക്രമത്തിനിടെയുണ്ടായ കല്ലേറില്‍ ആറ് പേര്‍ക്ക് പരിക്കേറ്റിരുന്നു. സിപിഎമ്മാണ് അക്രമത്തിന് പിന്നിലെന്നാണ് ബിജെപിയുടെ ആരോപണം.

NO COMMENTS