കാസര്‍കോട് ആര്‍ ടി ഒ എൻഫോഴ്സ്‌മെന്റ് ഓഫീസിന്റെ ഫ്യൂസ് ഊരി

15

കാസർഗോഡ് : വെെദ്യുതി ബില്‍ അടയ്ക്കാത്ത തിന് കാസര്‍കോട് കറന്തക്കാടുള്ള ആര്‍ ടി ഒ എൻഫോഴ്സ്‌മെന്റ് ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്‌ഇബി.

നേരത്തെ വയനാട് കാല്‍പ്പറ്റയില്‍ എൻഫോഴ്‌സ്‌മെന്റ് വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഫ്യൂസ് ഊരിയിരുന്നു. ബില്ലടയ്‌ക്കാൻ കാലതാമസം വരുത്തി എന്ന കാരണം ചുമത്തിയായിരുന്നു നടപടി. തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ എമര്‍ജൻസി ഫണ്ടില്‍ നിന്നും പണമെടുത്ത് ബില്ലടച്ചു. ഇതോടെയാണ് കെഎസ്‌ഇബി വൈദ്യുതി കണക്ഷൻ പുന:സ്ഥാപിച്ചത്.

തോട്ടികെട്ടി പോയ കെഎസ്‌ഇബിയുടെ ജീപ്പിനും ഡ്രൈവര്‍ക്കും വമ്ബൻപിഴ എ ഐ ക്യാമറ വഴിചുമത്തിയത് മുൻപ് വാര്‍ത്തയായിരുന്നു. തോട്ടി കെട്ടി വാഹനമോടിച്ചതിന് 20000 രൂപയും സീറ്റ്ബെല്‍റ്റ് ധരിക്കാതെ വാഹനമോടിച്ചതിന് ഡ്രൈവര്‍ക്ക് 500 രൂപയുമാണ് എം‌വി‌ഡി പിഴയിട്ടത്.
ഇതിനുപിന്നാലെയാണ് എംവിഡി കെട്ടിടത്തിന്റെ ഫ്യൂസ് കെഎസ്‌ഇബി ഊരിയത്.

സാധാരണ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ബില്ലടയ്‌ക്കാൻ കാലതാമസം സാവകാശം നല്‍കാറുണ്ട്. എന്നാല്‍ ഇത്തവണ അതുണ്ടായില്ലെന്ന് വയനാട് സംഭവത്തില്‍ എം‌വി‌ഡി ഉദ്യോഗസ്ഥര്‍ പ്രതികരിച്ചിരുന്നു.

വെെദ്യുതി ഇല്ലാത്തതിനാല്‍ ഓഫീസ് പ്രവര്‍ത്തനം തടസപ്പെട്ടു. 23,000രൂപ ബില്‍ അടയ്ക്കാനുള്ള അവസാന തീയതി ഈ മാസം 26ന് ആയിരുന്നു. അവസാന തീയതി കഴിഞ്ഞിട്ടും ബില്‍ അടയ്ക്കാത്തതിനാലാണ് കെഎസ്‌ഇബിയുടെ നടപടി.

NO COMMENTS

LEAVE A REPLY