വഞ്ചന വച്ചുപൊറുപ്പിക്കില്ലെന്ന് ശശികല

204

ചെന്നൈ: വഞ്ചന വച്ചുപൊറുപ്പിക്കില്ലെന്ന് എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികല. ചെന്നൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. പനീര്‍ശെല്‍വത്തെ നിര്‍ബന്ധിച്ച്‌ മുഖ്യമന്ത്രിസ്ഥാനം രാജിവെപ്പിച്ചിട്ടില്ലെന്ന് അവര്‍ പറഞ്ഞു. പനീര്‍ശെല്‍വം അടക്കമുള്ളവര്‍ മുഖ്യമന്ത്രിയാകാന്‍ തന്നോട് ആവശ്യപ്പെട്ടിരുന്നു. അമ്മകാണിച്ച വഴിയെ പാര്‍ട്ടിയെ നയിക്കും. പാര്‍ട്ടിയുടെ കെട്ടുറപ്പ് തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസമായി പനീര്‍ശെല്‍വം ആരുമായാണ് സംസാരിച്ചതെന്ന് വ്യക്തമാക്കണം. ഇത്രയും കാലം പനീര്‍ശെല്‍വം എന്തുക്കൊണ്ട് മിണ്ടിയില്ലെന്നും ശശികല ചോദിച്ചു.

NO COMMENTS

LEAVE A REPLY