തിരുവനന്തപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച്‌ ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ചിരുന്ന യുവാവിന് ദാരുണാന്ത്യം

79

തിരുവനന്തപുരം : വെഞ്ഞാറമ്മൂടില്‍ കാറും ബൈക്കും കൂട്ടിയിടിച്ച്‌ ഇരുചക്രവാഹനത്തില്‍ സഞ്ച രിച്ചിരുന്ന യുവാവിന് ദാരുണാന്ത്യം. വര്‍ക്കല അയിരൂര്‍ സ്വദേശിയായ നിജാസ്(31) ആണ് എതിര്‍ദിശയില്‍ വന്ന കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണമടഞ്ഞത്.

വെഞ്ഞാറമ്മൂട് വേളാവൂരില്‍ പുലര്‍ച്ചെ 12.40ഓടെ യായിരുന്നു അപകടം. കോലിയക്കോട് ഭാഗത്തേക്ക് പോകുകയാ യിരുന്നു നിജാസ്, ഇതിനിടെ വേളാവൂരില്‍ വച്ച്‌ കാറുമായി ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ നിജാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. വെഞ്ഞാറമ്മൂടില്‍ കേരളവിഷൻ കേബിള്‍ നെറ്റ്‌വര്‍ക്ക് ജീവനക്കാരനാണ് നിജാസ്.

NO COMMENTS

LEAVE A REPLY