സ്വര്‍ണ വിലയില്‍ വര്‍ധനവ്

46
Set of gold bars isolated on white background

‌കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 120 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 33,600 രൂപ. ഗ്രാമിന്‌15 രൂപ കൂടി 4200 രൂപയായി.

സ്വര്‍ണ വില വരും ദിവസങ്ങളിലും ഏറ്റക്കുറിച്ചിലുകളോടെ കടന്നുപോകാനാണ് സാധ്യത എന്നാണ് വിപണി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നത് ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതിനെ തുടര്‍ന്ന് സ്വര്‍ണവില താഴ്ന്നിരുന്നു.

കഴിഞ്ഞ ഏതാനും ദിവസമായി സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. തുടര്‍ച്ചയായ ദിവസങ്ങളില്‍ ഉയര്‍ന്ന സ്വര്‍ണവില ഇന്നലെ ഇടിവു പ്രകടിപ്പിച്ചു. ഇന്നലെ 240 രൂപയാണ് കുറഞ്ഞ്.ദിവസങ്ങള്‍ക്ക് മുന്‍പ് അടുത്തിടെയുള്ള ഏറ്റവും താഴ്ന്ന നിരക്കിലേക്ക് സ്വര്‍ണവില എത്തിയിരുന്നു. പത്തു മാസത്തെ താഴ്ന്ന നിരക്കിലേക്ക് കഴിഞ്ഞ അഞ്ചിനാണ് വില താഴ്ന്നത്.33,160 രൂപയാണ് അന്ന് രേഖപ്പെടുത്തിയ സ്വര്‍ണവില.

NO COMMENTS