സിനിമ തീയറ്ററില്‍ വെച്ച്‌ യുവതികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച്‌ മൂന്ന് ബിഎസ്‌എഫ് ജവാന്മാര്‍ പോലീസ് പിടിയില്‍

153

ഹരിയാന: സിനിമ തീയറ്ററില്‍ വെച്ച്‌ യുവതികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച്‌ മൂന്ന് ബിഎസ്‌എഫ് ജവാന്മാര്‍ പോലീസ് പിടിയില്‍. ഹരിയാനയിലെ രോഹ്തക്കിലെ തീയറ്ററില്‍ ഭാര്യയും സഹോദരിയുമായി എത്തിയ അഭിഭാഷകനാണ് പരാതി നല്‍കിയത്. തീയറ്ററില്‍ വെച്ച്‌ ജവാന്മാരില്‍ ഒരാള്‍ ഷര്‍ട്ട് അഴിക്കുകയും യുവതികളെ തുറിച്ചു നോക്കുകയും ചെയ്തു. അഭിഭാഷകന്‍ ഇത് ചോദ്യം ചെയ്തതോടെ യുവതികളെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയുമായിരുന്നു. സംഭവത്തില്‍ സുമിത്, അമിത്, നീരജ് എന്നിവരാണ് അറസ്റ്റിലായത്. അന്വേഷണത്തിന് എത്തിയ പോലീസുകാര്‍ക്ക് ആദ്യം ഇവര്‍ തെറ്റായ വിവരങ്ങളാണ് നല്‍കിയത്. കൂടുതല്‍ ചോദ്യം ചെയ്യലില്‍ ആര്‍മി ഉദ്യോഗസ്ഥരാണെന്ന് വ്യക്തമാക്കുകയായിരുന്നു. ഇവര്‍ അവധിക്കായി നാട്ടില്‍ എത്തിയതാണ്. സംഭവത്തില്‍ ജവാന്മാര്‍ കുറ്റക്കാരാണെന്ന് കണ്ടാല്‍ സൈനീക കോര്‍ട്ടിന്‍റെ നടപടിയും നേരിടണം.