ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കണം – ആത്മഹത്യാ ഭീഷണി മുഴക്കി പ്രവർത്തകർ

59

ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രകടനം. പ്രവര്‍ത്തകര്‍ ഉമ്മന്‍ചാണ്ടിയുടെ വീടിനു മുമ്പിലാണ് പ്രതിക്ഷേധം ചില പ്രവര്‍ത്തകര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയതായും സൂചനയുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് കോട്ടയം ഡിസിസി എഐസിസിക്ക് കത്തു നല്‍കി.

ഉമ്മന്‍ചാണ്ടിയെ നേമത്ത് മത്സരിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് നാടകീയ സംഭവങ്ങള്‍.നേമത്ത് മത്സരിക്കാന്‍ ഉപാധികള്‍ വെക്കില്ല. ബി.ജെ.പിയെ ഭയമില്ല. കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തി ഭയപ്പെടുത്താമെന്ന് ആരും കരുതണ്ട. വടകര സീറ്റ് ആര്‍.എം.പി കൊടുത്തു. കെ.കെ രമ തന്നെ മത്സരിക്കണമെന്ന് നിര്‍ബന്ധമില്ല. സ്ഥാനാര്‍ഥിയെ തീരുമാനിക്കാനുള്ള അവകാശം ആര്‍.എം.പിക്കാണെന്നും മുരളീധരന്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ നിന്ന് മാറുന്ന സാഹചര്യമില്ലെന്ന് മുന്‍ മന്ത്രി കെസി ജോസഫ് പറഞ്ഞു. ഉമ്മന്‍ചാണ്ടിയെ നേമത്തില്‍ തളച്ചിടരുത്. അദ്ദേഹം കുറച്ചു കൂടി ഫ്രീയാകണം. എല്ലാ മണ്ഡലത്തിലും അദ്ദേഹത്തിന്റെ സാന്നിധ്യം വേണം- ജോസഫ് കൂട്ടിച്ചേര്‍ത്തു.

NO COMMENTS