ആരോഗ്യമന്ത്രിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് ദുരൂഹമാണെന്ന് രമേശ് ചെന്നിത്തല

211

തിരുവനന്തപുരം: ആരോഗ്യമന്ത്രിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തുടര്‍ച്ചയായി കുറ്റപ്പെടുത്തിയിട്ടും സര്‍ക്കാരിന്റെ മൗനം അത്ഭുതപ്പെടുത്തുന്നു. ആരോഗ്യമന്ത്രി സംരക്ഷിക്കുന്നത് നിക്ഷിപ്ത താതല്‍പ്പര്യങ്ങള്‍ മാത്രമാണ്. മന്ത്രി ശൈലജയുടെ രാജിയില്ലാതെ പ്രതിപക്ഷം പിന്നോട്ടില്ല. സ്വാശ്രയ മെഡിക്കല്‍ പ്രവേശനം, ബാലാവകാശ കമ്മീഷന്‍ നിയമനം എന്നീ വിഷയങ്ങളില്‍ ശൈലജയ്ക്ക് സ്വന്തം താല്പര്യമാണ് ഉണ്ടായിരുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സര്‍ക്കാര്‍ പരാജയപ്പെട്ടതുകൊണ്ടാണ് കോടതിക്ക് ഇടപെടേണ്ടി വന്നത്. സര്‍ക്കാര്‍ കുറ്റവാളിയായി ജനങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുകയാണ്. സ്വാശ്രയസമരങ്ങളെ സര്‍ക്കാര്‍ മറക്കുന്നു. സര്‍ക്കാരിന്‍റേത് ഫ്യൂഡല്‍ നിലപാടാണെന്ന കോടതി പരാമര്‍ശം മുഖ്യമന്ത്രിക്കേറ്റ അടിയാണെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തല്‍പ്പരകക്ഷികളുടെ താളത്തിനൊത്ത് തുള്ളിയ ഈ സര്‍ക്കാര്‍ കുറ്റവാളിയായാണ് ഇപ്പോള്‍ ജനങ്ങളുടെ മുന്പില്‍ നില്‍ക്കുന്നത്. ജനാധിപത്യത്തില്‍ എക്സിക്യുട്ടീവ് പരാജയപ്പെടുമ്ബോഴാണ് ജുഡീഷറി ഇടപെടുന്നതെന്നും ചെന്നിത്തല പറഞ്ഞു.

NO COMMENTS