പ്രിൻറിംഗ്സ്ഥാപനങ്ങള്‍ സത്യവാങ്മൂലം നല്‍കണം – കാസറഗോഡ് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു

152

കാസറഗോഡ് : തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിന്റ് ചെയ്യുന്ന നോട്ടീസുകള്‍ പോസ്റ്ററുകള്‍, ബ്രോഷറുകള്‍ എന്നിവയില്‍ പ്രിന്റ് ചെയ്ത പ്രസിന്റെ പൂര്‍ണ മേല്‍വിലാസം, പബ്ലിഷറുടെ വിവരം, കോപ്പികളുടെ എണ്ണം എന്നിവ നിര്‍ബന്ധമായും രേഖപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും.

പബ്ലീഷറുടെ മേല്‍വിലാസവും കോപ്പികളുടെ എണ്ണവും രേഖപ്പെടുത്താത്ത നോട്ടീസുകളും ബ്രോഷറുകളും പിടിച്ചെടുക്കാന്‍ ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡിനേയും ഫ്‌ലൈയിംഗ് സ്‌ക്വാഡിനെയും നിയോഗിച്ചിട്ടുണ്ട്. ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തത് ജനപ്രാതിനിധ്യ നിയമ പ്രകാരം കുറ്റകരമാണ്. ഇതിനാല്‍ പ്രിന്റിങ്, പബ്ലിഷിങ് സ്ഥാപനങ്ങള്‍ നിയമവിരുദ്ധമായ നടപടികളില്‍ നിന്നു പിന്മാറണം.

പ്രിന്റിങ്ങിനായി വരുന്ന വ്യക്തികളില്‍ നിന്നും പ്രസ്ഥാനങ്ങളുടെ പ്രതിനിധികളില്‍ നിന്നും കളക്ടറേറ്റിലെ തെരഞ്ഞെടുപ്പ് വിഭാഗത്തില്‍ നിന്നു ലഭിക്കുന്ന നിര്‍ദ്ദിഷ്ട മാതൃകയിലുള്ള സത്യവാങ്മൂലം സിവില്‍ സ്‌റ്റേഷനിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ എംസിഎംസി സെല്ലില്‍ മൂന്നു ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു.

NO COMMENTS