വാതിൽപ്പടി കാഷ് പേമെൻറ് സമ്പ്രദായത്തിന് തപാൽ വകുപ്പിന് അനുമതി

78

തിരുവനന്തപുരം : വാതിൽപ്പടി കാഷ് പേമെന്റ് സമ്പ്രദായം നടപ്പാക്കാൻ തപാൽ വകുപ്പിന് അനുമതി നൽകി സർക്കാർ ഉത്തരവായി.വ്യക്തികൾക്ക് തപാൽ വകുപ്പ് മുഖേന പണം വീട്ടിലെത്തിക്കുന്നതിന് ഇന്ത്യാ പോസ്റ്റ് പേമെൻറ് ബാങ്കിന്റെ ആധാർ ബന്ധിത പേമെന്റ് സമ്പ്രദായത്തിലൂടെ വിതരണത്തിന് അനുമതി നൽകണമെന്ന് കേരള സർക്കിൾ പോസ്റ്റ് മാസ്റ്റർ ജനറൽ സർക്കാരിന് കത്ത് നൽകിയിരുന്നു.

ഈ സമ്പ്രദായം വഴി ബാങ്കുകളോ എ.ടി.എമ്മോ സന്ദർശിക്കാതെ ജനങ്ങൾക്ക് പണം പിൻവലിക്കാനും സാമൂഹ്യ അകലം പാലിക്കാനും കഴിയും. പോസ്റ്റ്മാൻ മുഖേനയാണ് പണമെത്തിക്കുക. ഇത്തരത്തിൽ ഗൃഹസന്ദർശനം നടത്തുമ്പോഴും ബയോമെട്രിക് സമ്പ്രദായം ഉപയോഗിക്കുമ്പോഴും ബ്രേക്ക് ദി ചെയിൻ മാനദണ്ഡങ്ങളും മുൻകരുതലു കളും പോസ്റ്റൽ ഉദ്യോഗസ്ഥർ പാലിക്കണമെന്നും പൊതുഭരണ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.

NO COMMENTS