പൂനെ: പൂനെയില്‍ പതിമൂന്നുനില കെട്ടിടം തകര്‍ന്നു വീണ് ഒമ്പതു പേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കെട്ടിടത്തിന്റെ മുകള്‍ ഭാഗം ഇന്നു രാവിലെ തകര്‍ന്നു വീഴുകയായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. നിര്‍മ്മാണത്തിലിരുന്ന കെട്ടിടമാണ് തകര്‍ന്നു വീണത്. കെട്ടിട നിര്‍മ്മാണ തൊഴിലാളികളാണ് അപകടത്തില്‍ ഉള്‍പ്പെട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടതായി പൂനെ മേയര്‍ പ്രശാന്ത് ജഗ്പത് പറഞ്ഞു. മതിയായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കെട്ടിടം നിര്‍മ്മിച്ചതെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് പ്രശാന്ത് ജഗ്പത് പറഞ്ഞു. നിര്‍മ്മാണ ജോലികള്‍ നടക്കവെയാണ് അപകടമെന്നാണ് സൂചന. അപകട സമയത്ത് അവിടയുണ്ടായിരുന്ന തൊഴിലാളികള്‍ മതിയായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്. അപകടത്തെ തുടര്‍ന്ന് കരാറുകാരും എന്‍ജിനിയര്‍മാരും ഒളിവില്‍ പോയിരിക്കുകയാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.