പാക്കിസ്ഥാനിലെ പള്ളിയിലുണ്ടായ ചാവേര്‍ ഭീകരാക്രമണത്തില്‍ 30 മരണം

247

ബലൂചിസ്ഥാന്‍ • പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ പള്ളിയിലുണ്ടായ ചാവേര്‍ ഭീകരാക്രമണത്തില്‍ 30 മരണം. സ്ത്രീകളും കുട്ടികളുമടക്കം 70 പേര്‍ക്ക് പരുക്കേറ്റു. ഖുദ്സര്‍ ജില്ലയിലെ ഷാ നൂറാനി പള്ളിയിലാണ് സംഭവമുണ്ടായത്. സുരക്ഷാസേന സംഭവസ്ഥലത്തെത്തി. ബലൂചിസ്ഥാനില്‍ ഏറെ ഒറ്റപ്പെട്ടു കിടക്കുന്ന പര്‍വ്വതമേഖലയാണിത്. ആവശ്യമായ വാര്‍ത്തവിനിമയ സൗകര്യങ്ങളും ആശുപത്രികളും സമീപത്തില്ല. ഗുരുതരമായി പരുക്കേറ്റവരെ കറാച്ചിയിലേക്ക് കൊണ്ടു പോകുമെന്ന് ബലൂചിസ്ഥാന്‍ ആഭ്യന്തരമന്ത്രി അറിയിച്ചു.

NO COMMENTS

LEAVE A REPLY