വനിതാ എസ്ഐയുടെ കാർട്ടൂൺ വരച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കാർട്ടൂണിസ്റ്റിനെതിരെ പൊലീസ് കേസെടുത്തു.

46

കട്ടപ്പന : വാഹനങ്ങൾക്കു പെറ്റി ഈടാക്കുന്നതുമായി ബന്ധപ്പെട്ട് വനിതാ എസ്ഐയുടെ കാർട്ടൂൺ വരച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കാർട്ടൂണിസ്റ്റിനും അതി നടിയിൽ അസഭ്യമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ അഞ്ചുപേർക്കുമെതിരെ പൊലീസ് കേസെടുത്തു.

കട്ടപ്പന ട്രാഫിക് യൂണിറ്റിലെ വനിതാ എസ്ഐയുടെ പരാതിയിൽ സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തി ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസെടുത്തത്. കാർട്ടൂണിസ്റ്റ് സജിദാസ് മോഹൻ അടക്കം 6 പേർക്കെതിരെയാണു കേസ്. റോഡിനു മറുവശത്തുള്ള കടയിലേക്കു പോകാനായി മറ്റു വാഹനങ്ങൾ കടന്നുപോകാൻ കാത്തുനിൽക്കുന്നതിനിടെ പിന്നിലൂടെ പൊലീസ് ജീപ്പിലെത്തിയ ഉദ്യോഗസ്ഥ പെറ്റിയടപ്പിക്കാനായി തന്റെ വാഹനത്തിന്റെ ചിത്രമെടുത്തെന്നു വ്യക്തമാക്കി 5നാണ് സജിദാസ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടത്.

NO COMMENTS

LEAVE A REPLY