പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം ഷഹീന്‍ബാഗ് സമരപന്തല്‍ പോലീസ് ബലം പ്രയോഗിച്ചു ഒഴിപ്പിച്ചു.

102

ദില്ലി; ചൊവ്വാഴ്ച രാവിലെയാണ് പൗരത്വ നിയമത്തിനെതിരെ രാപ്പകല്‍ പ്രതിഷേധം നടന്ന ഷഹീന്‍ബാഗ് സമര പന്തൽ പോലീസ് ബലം പ്രയോഗിച്ചു ഒഴിപ്പിച്ചത് . സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ യാണ് പോലീസ് നടപടി. കഴിഞ്ഞ 101 ദിവസമായി തുടരുന്ന സമരത്തിനാണ് ഇതോടെ അവസാനമായത്.

പ്രക്ഷോഭകരോട് ഒഴിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ തയ്യാറായില്ലെന്ന് പോലീസ് പറഞ്ഞു. അതേസമയം 144 ലംഘിച്ചുവെന്നാരോപിച്ച്‌ 9 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ആറ് സ്ത്രീകളേയും മൂന്ന് പോലീസുകാരേ യുമാണ് കസ്റ്റഡിയില്‍ എടുത്തത്. നേരത്തേ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഷഹീന്‍ബാഗ് ഉള്‍പ്പെടെ യുള്ള സ്ഥലങ്ങളില്‍ 10 കൂടുതല്‍ പേര്‍ കൂട്ടമായിരിക്കുന്നതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനോട് അനുഭാവ പൂര്‍വ്വമായിരുന്നു സമരക്കാര്‍ പ്രതികരിച്ചത്. സമരപന്തലില്‍ ആള്‍ക്കൂട്ടത്തെ കുറച്ചും നിശ്ചിത അകലം പാലിച്ചു മായിരുന്നു പ്രതിഷേധക്കാര്‍ സമരം നടത്തിയിരുന്നത്.

അതേസമയം സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഷഹീന്‍ബാഗിലെ സമരക്കാരോട് ഒഴിഞ്ഞ് പോകാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിര്‍ദ്ദേശം പാലിക്കാന്‍ ഇവര്‍ തയ്യാറായില്ല. ഇതോടെയാണ് ഇവര്‍ക്ക് മേല്‍ ബലം പ്രയോഗിക്കേണ്ടി വന്നതെന്ന് ദില്ലി സൗത്ത് ഡിസിപി പറഞ്ഞു. ഒഴിപ്പിക്കല്‍ നപടിക്ക് മുന്‍പ് ഷഹീന്‍ബാഗില്‍ പോലീസ് 144 പ്രഖ്യാപിച്ചിരുന്നു. പ്രാദേശിക ഭരണകുടത്തിന്റെ സഹായത്തോടെ പ്രതിഷേധ സ്ഥലം വൃത്തിയാക്കു മെന്ന് പോലീസ് അറിയിച്ചു. ജനുവരിയില്‍ കലാപം നടന്ന ജാഫ്രാബാദ് മേഖലയിലും, തുര്‍ക്ക്മാന്‍ ഗേറ്റ് എന്നിവടങ്ങ ളിലും പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

കൊവിഡ് ഭീതിയ്ക്കിടെ തിങ്കളാഴ് വൈകീട്ട് മുതല്‍ ദില്ലിയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. മാര്‍ച്ച്‌ 31 വരെ ദില്ലി പൂര്‍ണ്ണമായി അടച്ചിടാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.ക്വാറന്റൈന്‍ ലംഘിക്കുന്നവര്‍ക്ക് വേണ്ടി പ്രത്യേക ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. ഇവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമ പ്രകാരം കേസെടുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഉത്തരവ് പാലിക്കാത്ത പക്ഷം ഒരു മാസം വരെ തടവും 200 രൂപ പിഴയും ഈടാക്കും. മറ്റൊരാള്‍ക്ക് കൂടി രോ​ഗം പകരുന്ന സാഹചര്യമുണ്ടായാല്‍ ആറുമാസം വരെ തടവും 1000 രൂപ വരെ പിഴയും ഈടാക്കും.

അതേസമയം തിങ്കളാഴ്ച ദില്ലിയില്‍ പുതിയ കൊവിഡ് കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിലവില്‍ 30 ഓളം പേര്‍ക്കാണ് ദില്ലിയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊറോണ ബാധിതരുടെ എണ്ണം 500 ആയി. ഇതോടെ 30 സംസ്ഥാനങ്ങളില്‍ 548 ജില്ലകളില്‍ സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു.

NO COMMENTS