മാധ്യമപ്രവർത്തകന് നേരെ ക്രൂരമായ മർദ്ദനവും അസഭ്യ വർത്തമാനവും

112

കൊല്ലം: വർത്തമാനം പത്രത്തിൻറെ ഡയറക്റ്ററും എഡിറ്ററുമായ വി കെ ആസിഫലിക്കാണ് കൊല്ലം റെയിൽവേ പോലീസുകാരുടെ ക്രൂരമായ മർദ്ദനവും അസഭ്യ വർത്തമാനവും നേരിടേണ്ടി വന്നത്.

മെയ് പത്താം തീയ്യതിയാണ് സംഭവം. കൊല്ലത്തു നിന്ന് കോഴിക്കോട്ടേക്ക് ഔദ്യോഗിക ആവശ്യത്തിന് ട്രെയിൻ യാത്രയ്ക്കായി കൊല്ലം റെയിൽവേ പ്ലാറ്റഫോമിലെത്തിയ ആസിഫിനെ വൈശാഖ് വി.ജി എന്ന സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ തടഞ്ഞു നിർത്തി ഐഡി കാർഡ് ആവശ്യപ്പെട്ടു .മറ്റു യാത്രക്കാരൊക്കെ പ്ലാറ്റ്‌ ഫോമിലേക്ക് യാതൊരു ചെക്കിങ്ങുമില്ലാതെ കടന്നു പോകുമ്പോൾ തന്നെ മാത്രം എന്തിനാണ് പരിശോധി ക്കുന്നതെന്ന് ചോദിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്.

മറ്റു യാത്രക്കാരുടെ മുന്നിൽ വെച്ച് അപമാനിച്ച ശേഷം അസഭ്യം പറഞ്ഞ് പൊലീസ് സ്റ്റേഷനിൽ കൊണ്ടു പോവുകയും രജ്ഞു. ആർ. എസ് എന്ന സബ് ഇൻസ്പെക്ട ർ കോളറിൽ കയറിപ്പിടിച്ച് വലിച്ചിഴച്ച് കഴുത്തിൽ ബലമായി പിടിച്ചു ചുമരിലേക്ക് തള്ളുകയും വാരിയെല്ലിൽ പിടിച്ചമർത്തി ശ്വാസം മുട്ടിക്കു കയും ചെയ്തു. പൊലിസുകാർ അസഭ്യ വാക്കുകൾ പറയുന്നത് സ്റ്റേഷനിലെ സംഭവങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്താൻ ശ്രമിച്ചപ്പോൾ ഇതിനെതിരെ പരാതി കൊടുക്കാനാണ് ഭാവമെങ്കിൽ നിന്നെ തീർക്കാൻ ഞങ്ങൾ ക്കറിയാമെന്ന് ഭീഷ്ണി മുഴക്കികൊണ്ട് ഫോൺ നിലത്തെറിഞ്ഞു പൊട്ടിച്ചുതായി അസിഫലി പരാതിയിൽ വ്യക്തമാക്കുന്നു.

മാധ്യമപ്രവർത്തകനാണെന്ന ഐഡി കാർക്ക് ബാഗിൽ നിന്ന് പോലീസുകാർക്ക് ലഭിച്ചപ്പോൾ ഇത് എവിടെ നിന്ന് ഒപ്പിച്ചു എന്ന് പറഞ്ഞായിരുന്നു തെറിവിളി. കേരളാ സർക്കാർ നൽകിയ ഐഡിയാണെന്നും ഈ കാണിക്കുന്ന പ്രവൃത്തിക്കെതിരെ പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ തെറി വിളി പിന്നെ അവർ വളഞ്ഞു നിന്നിട്ടായിരുന്നു . പരാതി കൊടുത്താൽ നിന്നെ തീർക്കാൻ ഞങ്ങൾക്കറിയാം എന്ന് വധഭീഷണി മുഴക്കിയെന്നും അസിഫലി മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും നൽകിയ പരാതിയിൽ പറയുന്നു. എനിക്ക് ട്രെയിൻ മിസ്സാവുമെന്ന് പറഞ്ഞപ്പോൾ വിശദമായി പരിശോദിച്ചിട്ട്‌ വിടാം എന്നായിരുന്നു എസ്ഐയുടെ മറുപടി.

അധികാരം ഉപയോഗിച്ച് എന്നെ ഉപദ്രവിക്കുകയും പരിഹസിക്കുകയും സഞ്ചാര സ്വാതന്ത്ര്യം തടസ്സപെടുത്തി തടഞ്ഞു വെക്കുകയും ചെയ്ത സബ് ഇൻസ്പെക്ടർ രഞ്ജു , വൈശാഖ് വി ജി എന്ന പോലീസുകാർക്കും അവരോടൊപ്പം തെറിവിളിച്ച് തടഞ്ഞു നിർത്തിയ സ്റ്റേഷനിൽ യൂണിഫോമിലും അല്ലാതെയും നിന്ന പോലീസുകാർക്കും എതിരെ നടപടി എടുക്കണമെന്നാണ് അസിഫ് പരാതിയിൽ പറയുന്നത്.

പത്രപ്രവർത്തനങ്ങൾക്കിടയിൽ വധിക്കപ്പെട്ട പ്രവർത്ത കരെ നാം ഓർമ്മിക്കേണ്ടതുണ്ട് .മാധ്യമസ്വാതന്ത്ര്യം ഇരകളുടെയും, പീഡിതരു ടെയും, അനാഥരുടെയും ഭാഗത്തുനിന്ന് സംസാരിക്കാൻ മാധ്യമപ്രവർത്തകരെ ആവശ്യമുണ്ടെന്നും ജനിക്കുന്നതിനു മുമ്പും, ജനിച്ചയുട നെയും പട്ടിണിയാലും ആരോഗ്യ സംരക്ഷ ണ മില്ലാതെയും, യുദ്ധത്തിൽ , നശിപ്പിക്കപ്പെടുന്ന ജീവനെക്കുറിച്ചും കുട്ടിപട്ടാളക്കാരു ടെയും, പീഡിപ്പിക്ക പ്പെടുന്ന കുട്ടികളുടെയും മറ്റും കഥകൾ പറഞ്ഞു തരുന്ന മാധ്യമ പ്രവർത്തകർ ചെയ്യുന്ന സേവനങ്ങൾ ചെറുതല്ല.എന്നാൽ ജനാധിപത്യ സമൂഹത്തിൽ സർക്കാരിനും ജനങ്ങൾക്കുമിടയിൽ പാലമായി വർത്തിക്കുന്ന ജനങ്ങളുടെ നാവായിരിക്കാൻ ഉത്തരവാദിത്തമുള്ള മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമം സർക്കാർ പുനഃപരിശോധിക്കപ്പെടേണ്ടതുണ്ട്.

ലോകത്തിൽ സ്വതന്ത്ര മാധ്യമ പ്രവർത്തനം ഏറ്റവുമധികം ഭീഷണി നേരിടുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 2019നും 2020നും ഇടയിൽ 154 മാധ്യമ പ്രവർത്തകർ തൊഴിലുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടെന്നാണ് കണക്കുകൾ. ഇതിൽ 40 ശതമാനവും നടന്നത് 2020ലാണ്. ഇതൊന്നും ഇന്ത്യയിലെ മാധ്യമങ്ങളെ കാര്യമായി അസ്വസ്ഥപ്പെടുത്തുന്നില്ലെന്നതു ഗൗരവമായ കാര്യമാണെന്ന് സ്വദേശാഭിമാനി കേസരി പുരസ്‌കാരങ്ങളും സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങളം സമർപ്പിച്ചു സംസാരിക്കുകയായിരുന്ന മുഖ്യമന്ത്രി പറഞ്ഞത് ഈ അവസരത്തിൽ ഓർക്കേണ്ടതുണ്ട് .

കേരളത്തിലെ മാധ്യമ രംഗത്തെ സജീവ പ്രവർത്തകനായ ആസിഫലിക്ക് യാതൊരു കാരണവുമില്ലാതെ നേരിടേണ്ടി വന്ന ഇത്തരം നടപടികൾക്ക് വിധേയനായതിന്റെ മാനസിക സമ്മർദ്ദം ഇതുവരെ വിട്ടുമാറിയിട്ടിലായെന്നും തുടർന്ന് ശ്വാസതടസ്സവും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെത്തുടർന്ന് ജില്ല ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു

തന്നെ ഉപദ്രവിക്കുകയും അസഭ്യ വർഷം നടത്തുകയും തന്റെ തൊഴിലിനെ നിന്ദിക്കുകയും പരിഹസിക്കുകയും തടഞ്ഞു വെക്കു കയും ചെയ്തവർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും കേരളത്തിലെ ഒരു മാധ്യമ പ്രവർത്തകനും ഇത്തരം അനുഭവങ്ങൾ ഉണ്ടാകരുതെന്നും ആസിഫലി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി.

NO COMMENTS