കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ഏറ്റെടുക്കാനാകില്ലെന്ന് സിബിഐ

181

കൊച്ചി : കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ഏറ്റെടുക്കാനാകില്ലെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണം ഏറ്റെടുക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മരണത്തില്‍ അസ്വാഭാവികതയോ ദുരൂഹതയോ ഇല്ലാത്ത സാഹചര്യത്തില്‍ അന്വേഷണം നടത്തേണ്ട സാഹചര്യമില്ലെന്ന് സിബിഐ അറിയിച്ചു. കരള്‍ രോഗമാണ് മരണകാരണമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ടെന്നും സിബിഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പത്രികയില്‍ പറയുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്നും കാണിച്ച്‌ കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനും, ഭാര്യ നിമ്മിയുമാണ് ഹൈക്കോടതിയെ സമീപിച്ചത്.

NO COMMENTS

LEAVE A REPLY