പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ മര്‍ദ്ദിച്ച സംഭവം ; രണ്ട് പേര്‍ അറസ്റ്റില്‍.

30

തിരുവനന്തപുരം:ചെങ്കോട്ടുകോണത്ത് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനി യെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍.

ഇന്നലെ സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിനിയെയാണ് ഇവര്‍ മര്‍ദിച്ചത്. പെണ്‍കുട്ടി മുടിവെട്ടിയ രീതിയെയും വസ്ത്രധാരണത്തെയും സംഘം പരിഹസിച്ചു. എന്നാല്‍ സംഘത്തെ പെണ്‍കുട്ടി എതിര്‍ത്തതോടെയാണ് റോഡില്‍ വലിച്ചു തള്ളിയിട്ടു മര്‍ദിച്ചത്. പെണ്‍കുട്ടിയാണെന്ന് തിരിച്ചറിഞ്ഞിട്ടും ഇവര്‍ മര്‍ദിച്ചു. നാല് പേരാണ് കേസില്‍ പ്രതികള്‍.

ആക്രമണത്തില്‍ ചെവിക്കും നെഞ്ചിനും വയറിനും പരിക്കേറ്റ പെണ്‍കുട്ടി ചികിത്സയിലാണ്. നാട്ടുകാര്‍ എത്തിയതോടെ സംഘം കടന്നുകളയുകയായിരുന്നു. ചെങ്കോട്ടുകോണം എസ്‌എന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥിനിക്കാണ് മര്‍ദനമേറ്റത്. പ്രതികളായ രണ്ട് പേര്‍ ഒളിവിലാണ്.

പിരപ്പന്‍കോട് സ്വദേശി അരുണ്‍പ്രസാദ്, കാട്ടായി ക്കോണം സ്വദേശി വിനയന്‍ എന്നിവരാണ് പിടിയിലായത്.

NO COMMENTS

LEAVE A REPLY