ബല്‍റാം വിവരദോഷിയും ധിക്കാരിയുമെന്ന് പിണറായി വിജയന്‍

238

തിരുവനന്തപുരം: സമൂഹമാധ്യമം വഴി എകെജിയ്ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാമിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എകെജിയെ അവഹേളിച്ച എംഎല്‍എ യെ കോണ്‍ഗ്രസ് സംരക്ഷിക്കുന്നത് ആ പാര്‍ട്ടിയുടെ ജീര്‍ണ്ണത തെളിയിക്കുന്നെന്ന് പിണറായി പറഞ്ഞു. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ പതാകയേന്തി നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പടപൊരുതിയ മഹാനായ ജനനായകനെ ഹീന ഭാഷയില്‍ അധിക്ഷേപിച്ച എംഎല്‍എയ്ക്ക് കോണ്‍ഗ്രസിന്റെ ചരിത്രമോ എ കെ ജിയുടെ ജീവിതമോ അറിയില്ലായിരിക്കാം. വകതിരിവില്ലായ്മയും വിവരക്കേടുമാണതെന്നും പിണറായി കുറ്റപ്പെടുത്തി. വകതിരിവില്ലായ്മയും വിവരക്കേടുമാണത്. ആ വകതിരിവില്ലായ്മയാണോ കോണ്‍ഗ്രസിന്റെ മുഖമുദ്ര എന്ന് വിശദീകരിക്കേണ്ടത് ആ പാര്‍ട്ടി നേതൃത്വമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം വി ടി ബല്‍റാമിന്റെ അഭിപ്രായം പാര്‍ട്ടിയുടേതല്ലെന്ന് എം എം ഹസന്‍ പറഞ്ഞു. എകെജിക്കെതിരായ പരാമര്‍ശം തെറ്റാണെന്നും ഹസന്‍ വിശദമാക്കി.
തന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് പിണറായിയുടെ അഭിപ്രായ പ്രകടനം

NO COMMENTS