സഞ്ജു സാംസണ്‍ അസാമാന്യ പ്രതിഭയുള്ള ക്രിക്കറ്റര്‍ – വെങ്കിടേഷ് പ്രസാദ് .

169

കണ്ണൂർ : അസാമാന്യ പ്രതിഭയുള്ള ക്രിക്കറ്റര്‍ ആണ് സഞ്ജു സാംസനെന്ന് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച മീഡിയം പേസ് ബൗളറും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ വെങ്കിടേഷ് പ്രസാദ് പറഞ്ഞു കണ്ണൂരില്‍ ഗോ ഗെറ്റേര്‍സ് അക്കാദമി യിലെ കുട്ടികള്‍ക്ക് പരിശീലനം നല്‍കാന്‍ എത്തിയ തായിരുന്നു

കുട്ടി ക്രിക്കറ്റര്‍മാര്‍ക്ക് ഫാസ്റ്റ് ബൗളിംഗ് തന്ത്രങ്ങള്‍ പകര്‍ന്ന് നല്‍കാനാണ് മുന്‍ ക്രിക്കറ്റ് താരം വെങ്കിടേഷ് പ്രസാദ് കണ്ണൂരില്‍ എത്തിയത്.പരിശീലനത്തിന്റെ ഇടവേളയില്‍ മാധ്യമങ്ങളെ കണ്ട വെങ്കിടേഷ് പ്രസാദ് ഇപ്പോള്‍ ഇന്ത്യയ്ക്കുളളത്് മികച്ച ടീമാണെന്ന് അഭിപ്രായപ്പെട്ടു.അസാമാന്യ പ്രതിഭയുള്ള ക്രിക്കറ്ററാണ് സഞ്ജു സാംസന്‍. അവസരങ്ങള്‍ സഞ്ജുവിനെ തേടി വരുമെന്നും പ്രസാദ് പറഞ്ഞു.

അനുഭവസമ്ബത്തുള്ള സൗരവ് ഗാംഗുലി ബിസിസിഐ അധ്യക്ഷനായത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഗുണം ചെയ്യും. കണ്ണൂര്‍ ഗോ ഗെറ്റേര്‍സ് അക്കാദമിയിലെ കുട്ടികള്‍ക്കാണ് വെങ്കിടേഷ് പ്രസാദിന് കീഴില്‍ പരിശീലനം നേടാന്‍ അവസരം ലഭിച്ചത്.അണ്ടര്‍ 14, അണ്ടര്‍ 16 വിഭാഗങ്ങളില്‍ ആറ് വീതം കുട്ടികള്‍ക്കാണ് പ്രസാദ് പരിശീലനം നല്‍കുന്നത്.

NO COMMENTS