നെ​ടു​ങ്ക​ണ്ടം ഉ​രു​ട്ടി​കൊ​ല​പാ​ത​കം – ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഫോ​ണ്‍ ചോ​ര്‍​ത്തി​യ​താ​യി ആ​രോ​പ​ണം.

157

തി​രു​വ​ന​ന്ത​പു​രം: നെ​ടു​ങ്ക​ണ്ടം ഉ​രു​ട്ടി​കൊ​ല​പാ​ത​കം അ​ന്വേ​ഷി​ക്കു​ന്ന ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഫോ​ണ്‍ ചോ​ര്‍​ത്തി​യ​താ​യി ആ​രോ​പ​ണം. സം​ഭ​വ​ത്തി​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് വി​ഭാ​ഗ​വും ക്രൈം​ബ്രാ​ഞ്ചും അ​ന്വേ​ഷ​ണം തു​ട​ങ്ങി.ഇ​ടു​ക്കി മു​ന്‍ എ​സ്പി​യു​ടെ നി​ര്‍​ദേ​ശ പ്ര​കാ​രം ഇ​ടു​ക്കി സൈ​ബ​ര്‍ സെ​ല്ലി​ലെ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഫോ​ണ്‍ ചോ​ര്‍​ത്തി​യ​തെ​ന്നാ​ണു പ​രാ​തി.

ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ആ​രൊ​യൊ​ക്കെ​യാ​ണു വി​ളി​ക്കു​ന്ന​തെ​ന്നും, സം​ഭാ​ഷ​ണ​ത്തി​ന്‍റെ വി​വ​ര​ങ്ങ​ളു​മാ​ണു പ്ര​ധാ​ന​മാ​യും ചോ​ര്‍​ത്തി​യ​തെ​ന്നാ​ണു സൂ​ച​ന. നെ​ടു​ങ്ക​ണ്ടം സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​രു​ടെ ഫോ​ണ്‍ വി​ളി വി​വ​ര​ങ്ങ​ളും ചോ​ര്‍​ത്തി​യ​താ​യി ആ​രോ​പ​ണ​മു​ണ്ട്. ഫോ​ണ്‍ ചോ​ര്‍​ത്തു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഒൗ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്കു പോ​ലും ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കാ​ത്ത സ്ഥി​തി​യി​ലാ​ണെ​ന്നു​മാ​ധ്യ​മ റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​റ​യു​ന്നു.

NO COMMENTS