സ്കൂളിലെ ഓണാഘോഷ ഒരുക്കങ്ങള്‍ സാമൂഹികവിരുദ്ധര്‍ അലങ്കോലമാക്കി

205

കോഴിക്കോട്: സ്കൂളിലെ ഓണാഘോഷ ഒരുക്കങ്ങള്‍ സാമൂഹികവിരുദ്ധര്‍ അലങ്കോലമാക്കി. കോഴിക്കോട് പുതിയറ ബി.ഇ.എം. യു.പി. സ്കൂളില്‍ ഓണാഘോഷത്തിനായി തയാറാക്കിയ ഭക്ഷണം നശിപ്പിക്കുകയും അടുപ്പില്‍ മലവിസര്‍ജനം നടത്തുകയുമായിരുന്നു. കിണറ് മലിനമാക്കുകയും ചെയ്തിട്ടുണ്ട്.ഇന്നലെ രാത്രി ഭക്ഷണം തയാറാക്കിയ ശേഷം മാതാപിതാക്കളും അധ്യാപകരും മടങ്ങുകയായിരുന്നു. മുറി കുത്തിത്തുറന്ന് അക്രമണം നടത്തിയതായാണ് കാണപ്പെട്ടത്. സംഭവസ്ഥലം ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചുവരികയാണ്.സംഭവം പോലീസ് അന്വേഷിക്കുമെന്ന് ജില്ലാ കളക്ടര്‍ എന്‍.പ്രശാന്ത് അറിയിച്ചു. കുട്ടികളുടെ ഓണാഘോഷം തടസ്സപ്പെടാതിരിക്കാന്‍ സദ്യ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY