കര്‍ണാടക സര്‍ക്കാരിന്റെ പിടിവാശിയില്‍ ഒറ്റപ്പെട്ട ദേലംപാടി പരപ്പ റോഡ് സഞ്ചാരയോഗ്യമാക്കും.

118

മുളേളരിയ : കര്‍ണാടക സര്‍ക്കാരിന്റെ പിടിവാശിയില്‍ ഒറ്റപ്പെട്ട കേരളത്തിന്റെ കീഴിലുള്ള സംരക്ഷിത വനത്തി നോട് ചേര്‍ന്ന് പോകുന്ന ദേലംപാടി പരപ്പ റോഡ് സംസ്ഥാന സര്‍ക്കാർ തിങ്കളാഴ്ച സഞ്ചാര യോഗ്യമാക്കും. ദേലംപാടി വില്ലേജിലെ 1456 കുടുംബങ്ങള്‍ക്ക് താല്‍ക്കാ ലിക ആശ്വാസമാകും.

ചെര്‍ക്കള –-ജാല്‍സൂര്‍ സംസ്ഥാന പാതയിലെ പരപ്പയില്‍ നിന്നും ദേലംപാടിയിലേക്കുള്ള 1.6 കിമീ റോഡ് ദേലംപാടി പഞ്ചായത്തും വനംവകുപ്പും ചേര്‍ന്ന് അഭിവൃദ്ധിപ്പെടുത്തും.റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍, സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കരുണാകരന്‍, കാറഡുക്ക ഏരിയാ സെക്രട്ടറി സിജി മാത്യു എന്നിവരുടെ സമയോചിതമായ ഇടപെടലിലാണ് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത്.

കര്‍ണാടക സംസ്ഥാനത്തിലൂടെ പഞ്ചിക്കല്‍ പാഞ്ചോടി എന്നീ അതിര്‍ത്തി പ്രദേശങ്ങളിലൂടെയും കൊട്ടിയാടി വഴിയും ദേലംപാടിയിലെത്തിയിരുന്ന ദേലംപാടിക്കാര്‍ ആവശ്യസേവനങ്ങള്‍ പോലും ലഭ്യമാകാതെ ഒറ്റപ്പെട്ടു കഴിയുക യായിരുന്നു. ദേലംപാടി പഞ്ചായത്ത് സ്ഥാപിച്ച താല്‍ക്കാലിക ആശുപത്രിയായിരുന്നു ഏക ആശ്വാസം.

NO COMMENTS